Home Featured ബംഗളൂരു ജയിലിൽ റെയ്ഡ് :തടവുകാരില്‍നിന്ന് ആധുനിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ,ഐ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു

ബംഗളൂരു ജയിലിൽ റെയ്ഡ് :തടവുകാരില്‍നിന്ന് ആധുനിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ,ഐ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു

ബംഗളൂരു ജയില്‍ ആധുനിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ എന്നാണ് ഇപ്പോള്‍ ജനം ചോദിക്കുന്നത്. “വിഐപി’ തടവുകാരില്‍നിന്നു പിടിച്ചെടുത്ത് ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍.കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയും നാഗയെപ്പോലുള്ള ഗുണ്ടാസംഘങ്ങളും ഉള്‍പ്പെടെയുള്ള വിഐപി അന്തേവാസികള്‍ക്ക് “പ്രത്യേക പരിഗണന’ നല്‍കിയെന്ന ആരോപണമുണ്ടായി ആഴ്ചകള്‍ക്കു ശേഷമാണ് പ്രത്യേകവിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്. ബംഗളൂരു സെൻട്രല്‍ ജയിലിലെ അതീവ സുരക്ഷാവിഭാഗത്തിലായിരുന്നു പോലീസിലെ പ്രത്യേകവിഭാഗം റെയ്ഡ് നടത്തിയത്.

സമീപകാലത്ത് കണ്ടെത്തിയതിലും ഏറ്റവും കൂടുതല്‍ സ്മാർട്ഫോണുകളും മറ്റ് അനധികൃത വസ്തുക്കളുമാണു പിടിച്ചെടുത്തത്. കുപ്രസിദ്ധ ഗുണ്ട വില്‍സണ്‍ ഗാർഡൻ നാഗയെയും കൂട്ടാളികളെയും പാർപ്പിച്ചിരിക്കുന്ന 11 സെല്ലുകളെ ലക്ഷ്യമാക്കിയായിരുന്നു റെയ്ഡ്. റെയ്ഡില്‍ ഒരു ലക്ഷം രൂപയിലധികം വിലയുള്ള ഐ ഫോണുകള്‍, മുന്തിയ ഇനം സാംസംഗ് ഫോണുകള്‍ ഉള്‍പ്പെടെ 15 മൊബൈല്‍ ഫോണുകള്‍, മൂന്ന് ചാർജറുകള്‍, ഏഴ് ഇലക്‌ട്രിക് സ്റ്റൗകള്‍, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍, ഫ്ലാഷ് ഡ്രൈവുകള്‍, കത്തികള്‍, വാലറ്റുകള്‍, സിഗരറ്റുകള്‍, ബീഡികള്‍, 36,000 രൂപ എന്നിവയും പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

5,000-ത്തിലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന കർണാടകയിലെ ഏറ്റവും വലിയ ജയിലില്‍ സാധാരണ തെരച്ചില്‍ നടത്തുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ്. ഓപ്പറേഷൻ വളരെ രഹസ്യമായിരുന്നു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിട്ടുണ്ട്. വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്.

മാല്‍’ (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ‘മാല്‍’ (MAL) എന്നാണ് പേരിട്ടത്. 1972ല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്ബിള്‍ പരിശോധിച്ചപ്പോള്‍ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്‍ പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്‍എച്ചഎസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് (ബ്രിസ്റ്റോള്‍), ഇന്റര്‍നാഷ്ണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി, ബ്രിസ്റ്റോള്‍ യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.

ഇതിനെ എളുപ്പം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്‍ ബയോളജിസ്റ്റ് ടിം സാച്ച്‌വെല്‍ പറഞ്ഞു.’ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്‍ അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group