ബാംഗ്ലൂർ പ്രൊഫഷനൽ വിംഗും ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ഉo സംയുക്തമായി സംഘടിപ്പിക്കുന്ന പ്രോഫേസ് മീറ്റും ടീൻസ് സ്പേസ് ഉം സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകുന്നേരം 3:00 pm മുതൽ അസ്‌ലം പാലസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടി പ്രശസ്ത ഫാമിലി കൗൺസലിംഗ് സ്പെഷലിസ്റ്റ് ഹാരിസ് ബിൻ സലീം “കുടുംബവും ധാർമികതയും” എന്ന വിഷയത്തിലും, താജുദ്ദീൻ സ്വലാഹി “ജീവിതം ലക്ഷ്യവും നിയോഗവും” എന്ന വിഷയത്തിലും, കോട്ടക്കൽ അൽ -മാസ്ഹോസ്പിറ്റലിലെ Dr. മുഹമ്മദ് കുട്ടി കണ്ണിയൻ “മാറ്റത്തിനൊരുങ്ങുക” എന്ന വിഷയത്തിലും സംസാരിക്കുന്നതായിരിക്കും.
ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള പാനൽ ഡിസ്കഷൻ ഉം നടക്കുന്നതായിരിക്കും.ടീൻസ് വിദ്യാർത്ഥികളെ ധാർമികതയിലേക്ക് നയിക്കാനും ഉത്തമ പൗരന്മാരാക്കാനും ഉപകരിക്കുന്ന Teens Meet ഉം ഉണ്ടായിരിക്കുമെന്ന് അറിയിച്ചു. ചെറിയ കുട്ടികൾക്കായി Little Wings പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധ്പെടുക : 98861 01643.