ബെംഗളൂരു : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന നിർദേശവുമായി ബെംഗളൂരു സിറ്റി പോലീസ്.മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തിയാൽ സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനാകുമെന്ന് പോലീസ് പറയുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ ‘എക്സി’ലൂടെ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു.വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ പാഡുകൾ മറ്റുള്ളവർ ഊഹിച്ചെടുത്ത് ഈ അക്കൗണ്ടുകൾ മോശം രീതിയിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനാൽ പാഡുകൾ ബുദ്ധിമുട്ടേറിയതായിരിക്കണമെന്നും മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്തവയുമായിരിക്കണമെന്നും പോലീസ് പറയുന്നു.അതുപോലെത്തന്നെ മൊബൈൽ ഫോണും ലാപ്ടോപ്പുമെല്ലാം വളരെ സുരക്ഷിതമായ പാഡുകൾ ഉപയോഗിച്ച് സംരക്ഷിക്കണം. എന്നാൽ, എല്ലായിടത്തും ഒരേ പാഡ് ഉപയോഗിക്കരുത്. പാഡുകൾ ഇടയ്ക്കിടെ മാറ്റുകയും വേണം.അജ്ഞാത ഉറവിടങ്ങളിൽനിന്നോ അപരിചിതരിൽനിന്നോ വരുന്ന ഇ മെയിലുകളും മെസേജുകളും ജാഗ്രതയോടെ കൈകാര്യംചെയ്യണം.
ഉപകരണങ്ങളിലെ സോഫ്റ്റ്വേറുകൾ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കും.ഓൺലൈൻ വ്യാപാരത്തിനായി ഇ കൊമേഴ്സ് പോർട്ടലുകൾ തിരഞ്ഞെടുക്കുമ്പോഴും ജാഗ്രത വേണമെന്നും പോലീസ് പറയുന്നു