Home Featured റോഡില്‍ നടന്നാലും പെറ്റി! അര്‍ദ്ധരാത്രിയില്‍ റോഡിലൂടെ നടന്നതിന് ദമ്ബതികള്‍ക്ക് പിഴയിട്ടു, പൊലീസ് ഒറിജിനലോ എന്ന് സംശയം

റോഡില്‍ നടന്നാലും പെറ്റി! അര്‍ദ്ധരാത്രിയില്‍ റോഡിലൂടെ നടന്നതിന് ദമ്ബതികള്‍ക്ക് പിഴയിട്ടു, പൊലീസ് ഒറിജിനലോ എന്ന് സംശയം

by കൊസ്‌തേപ്പ്

ബംഗളൂരു: രാത്രി തെരുവിലൂടെ നടന്നതിന് പൊലീസ് 3000 രൂപ പിഴ ചുമത്തിയതായി ദമ്ബതികളുടെ പരാതി.ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ദമ്ബതികള്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് ആരോപണവിധേയരായ സംപിഗെഹള്ളി പൊലീസ് കോണ്‍സ്റ്റബിളിനും ഹെഡ് കോണ്‍സ്റ്റബിളിനുമെതിരെ നടപടിയെടുത്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പൊലീസിന്റെ പട്രോള്‍ വാഹനം തങ്ങളെ തടഞ്ഞുനിര്‍ത്തിയതായി കാര്‍ത്തിക് പറയുന്നു.

യൂണിഫോമിലുള്ള രണ്ടു പൊലീസുകാര്‍ ഐഡി കാര്‍ഡ് ചോദിച്ചു. ‘ഇത് കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി. സാധാരണ ദിവസം തെരുവിലൂടെ ദമ്ബതികള്‍ നടന്നുപോകുമ്ബോള്‍ ഐഡി കാര്‍ഡ് ചോദിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു? ആധാര്‍ കാര്‍ഡിന്റെ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഇതിന് ശേഷം ഞങ്ങളുടെ ഫോണ്‍ പിടിച്ചെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് ചോദിച്ചത്’- കാര്‍ത്തിക് പറയുന്നു.

‘അതിനിടെ ഒരു പൊലീസുകാരന്‍ ചലാന്‍ ബുക്ക് എടുത്ത് എഴുതാന്‍ തുടങ്ങി. പേരും ആധാര്‍ വിവരങ്ങളുമാണ് ബുക്കില്‍ രേഖപ്പെടുത്തിയത്. സംശയം തോന്നി, എന്തിനാണ് ചലാന്‍ എന്ന് ചോദിച്ചു? രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ റോന്തുചുറ്റാന്‍ അനുവദിക്കില്ലെന്ന് പൊലീസുകാരില്‍ ഒരാള്‍ പറഞ്ഞു. സാഹചര്യം വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ക്ക് ഈ നിയമത്തെ കുറിച്ച്‌ അറിയില്ല എന്ന് പറഞ്ഞു. തുടര്‍ന്ന് പിഴയായി 3000 രൂപ ചോദിച്ചു’- കാര്‍ത്തിക് പറയുന്നു.

‘ഞങ്ങളെ പോകാന്‍ അനുവദിക്കാന്‍ കേണപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല. ഇടയ്ക്ക് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഉപദ്രവം സഹിക്കാന്‍ വയ്യാതെയായി. അതിനിടെ എന്റെ ഭാര്യ കരയാന്‍ തുടങ്ങി. ഒരു സ്ത്രീയെ കൂടി പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് വിവാദമാകുമെന്ന് കണ്ട് പൊലീസുകാര്‍ നിലപാട് മയപ്പെടുത്തി. ഇതില്‍ ഒരു പൊലീസുകാരന്‍ എന്നെ മാറ്റി നിര്‍ത്തി കുറഞ്ഞത് ആയിരം രൂപയെങ്കിലും പിഴയായി അടച്ച്‌ പ്രശ്‌നം തീര്‍ക്കാന്‍ പറഞ്ഞു. ഇതനുസരിച്ച്‌ പേടിഎം വഴി ആയിരം രൂപ നല്‍കി.’ – കാര്‍ത്തിക് ഇത്തരം 15 ട്വീറ്റുകളാണ് പങ്കുവെച്ചത്.

ദമ്ബതികളെ തടഞ്ഞുനിര്‍ത്തി പിഴയീടാക്കിയ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂപ് എ ഷെട്ടി പറഞ്ഞു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ഡെപ്യൂട്ടി കമ്മീഷണര്‍ നന്ദിയും പറഞ്ഞു. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കാര്‍ത്തിക് ട്വീറ്റ് ചെയ്തത്.

‘സലാം ആരതി’ അവസാനിപ്പിക്കുന്നു, ഇനി ‘സന്ധ്യാ ആരതി’; നിർണായക തീരുമാനവുമായി കർണാടകയിലെ ക്ഷേത്രങ്ങൾ

ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റി സന്ധ്യാ ആരതി എന്നാക്കണമെന്ന നിർദേശത്തിന് അം​ഗീകാരം. ആറുമാസം മുമ്പാണ് സലാം ആരതി എന്നത് മാറ്റണമെന്ന് നിർദേശിച്ചത്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാർമിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. ‘സലാം’ എന്ന വാക്ക് നമ്മുടേതല്ലെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടിയിരുന്നു.

മാണ്ഡ്യയിലെ മേൽക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റത്തിന് ആദ്യം നിർദേശം നൽകിയത്. മൈസൂർ രാജാവായിരുന്ന ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും ഭരണകാലം മുതൽ മേൽക്കോട്ട് ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ‘സലാം ആരതി (ദീപത്തെ വന്ദിക്കൽ)’ ചടങ്ങ് നടന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേൽക്കോട്ടിലെ മാത്രമല്ല, കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും ‘ആരതി’ പുനർനാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു.

പേർഷ്യൻ പേരുകൾ മാറ്റാനും മംഗളാരതി നമസ്‌കാര അല്ലെങ്കിൽ ആരതി നമസ്‌കാര പോലുള്ള പരമ്പരാഗത സംസ്‌കൃത നാമങ്ങൾ ഉപയോഗിക്നികാനും നിർദ്ദേശങ്ങളുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാൽ, മുമ്പ് പ്രയോഗത്തിൽ ഉണ്ടായിരുന്നത് ഞങ്ങൾ തിരികെ കൊണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. 

You may also like

error: Content is protected !!
Join Our WhatsApp Group