ബെംഗളൂരു : ഗതാഗതക്കുരുക്ക്പരിഹരിക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡ് ഭാഗത്തെ ടെക് പാർക്കുകളിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണമെടുക്കാനൊരുങ്ങി ട്രാഫിക് പോലീസ്.ഒരു ദിവസം പ്രവേശിക്കുന്ന വാഹനങ്ങളുടെ അടിസ്ഥാനത്തിൽ ടെക് പാർക്കുകളിൽ ജോലിചെയ്യുന്നവരെ ഘട്ടംഘട്ടമായി പുറത്തേക്ക് വിടുന്നതിനുവേണ്ടിയാണിത്.ഇങ്ങനെ ചെയ്താൽ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ച ഔട്ടർ റിങ് റോഡ് ഭാഗത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഓരോ ദിവസവുംടെക്പാർക്കുകളിലെത്തുന്നവാഹനങ്ങളുടെ എണ്ണമെടുത്ത് ഉച്ചയ്ക്ക് 12-ന് മുമ്പ് ഉദ്യോഗസ്ഥർക്ക്സമർപ്പിക്കണം. തുടർന്ന് വാഹനങ്ങളുടെ എണ്ണം വിലയിരുത്തിയ ശേഷം ടെക് പാർക്കുകളിൽ നിന്ന് വാഹനങ്ങളെ ഘട്ടംഘട്ടമായി പുറത്തേക്ക് വിടും. ഓഫീസുകളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും നേരത്തേയാക്കാനും പോലീസ് നിർദേശിക്കുന്നുണ്ട്.ഓരോ ദിവസവുംടെക്പാർക്കുകളിലെത്തുന്ന വാഹനങ്ങളുടെ എണ്ണമെടുത്ത് ഉച്ചയ്ക്ക് 12-ന് മുമ്പ് ഉദ്യോഗസ്ഥർക്ക്സമർപ്പിക്കണം.
തുടർന്ന് വാഹനങ്ങളുടെ എണ്ണം വിലയിരുത്തിയ ശേഷം ടെക് പാർക്കുകളിൽ നിന്ന് വാഹനങ്ങളെ ഘട്ടംഘട്ടമായി പുറത്തേക്ക് വിടും. ഓഫീസുകളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും നേരത്തേയാക്കാനും പോലീസ് നിർദേശിക്കുന്നുണ്ട്.കമ്പനികൾ ജോലി സമയം രാവിലെ എട്ടു മുതൽ ആക്കി ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും ഇടയിൽ ജീവനക്കാരെ ഘട്ടംഘട്ടമായി പുറത്തേക്ക് വിടുന്ന വിധത്തിൽ ക്രമീകരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളതെന്ന് പോലീസ് ജോയന്റ് കമ്മിഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.
ഒന്നാം തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്’; പ്രത്യേക ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ ഒന്നിന് രാവിലെ പത്ത് മണിക്കാണ് രാജ്യ വ്യാപകമായി യജ്ഞം നടത്തുന്നത്.ഒന്നാം തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്’ എന്ന പേരിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.കൂട്ടായ ഉത്തരവാദിത്വമാണ് സ്വച്ഛ് ഭാരത്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യും. വൃത്തിയുള്ള ഭാവിയ്‌ക്കായി ഒന്നിച്ച് കൈകോര്‍ക്കാം-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ശുചീകരണ ക്യാമ്ബെയ്ൻ സംബന്ധിച്ച് മൻ കി ബാത്തിലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. അടുത്തുള്ള റോഡ്, പാര്‍ക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്.
ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്ബെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ’ 2023 കാമ്ബ്യയ്നിന്റെ മുന്നോടിയായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്ബെയ്ൻ നടക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തില്‍ ചേരാൻ താത്പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇവര്‍ക്ക് സ്വച്ഛത അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാം. ആളുകള്‍ക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളില്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാൻ കഴിയും.