ബെംഗളൂരു∙ നഗരത്തിൽ നടപ്പാതകളിൽ ഉൾപ്പെടെ അനധികൃത പാർക്കിങ് കൂടിയതോടെ പാർക്കിങ് നിരോധിത മേഖലകളിൽ വണ്ടികൾ കെട്ടിവലിച്ച് കൊണ്ടുപോകുന്ന ടോയിങ് കാര്യക്ഷമമാക്കാൻ ട്രാഫിക് പൊലീസ്. വ്യാപകമായ പരാതികളെ തുടർന്ന് 2022ൽ വാഹനങ്ങൾ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് നിർത്തലാക്കിയിരുന്നു.എന്നാൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലുൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ടോയിങ് പുനരാരംഭിക്കുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ 22 റോഡുകളും 75 ജംക്‌ഷനുകളുമാണ് നിലവിൽ പാർക്കിങ് നിരോധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ടോ ചെയ്യാൻ കരാർ നൽകിയിരിക്കുന്ന ഏജൻസികളിലെ ജീവനക്കാരെക്കുറിച്ച് പരാതികൾ ഉയർന്നതോടെയാണ് ടോയിങ് നിർത്തിവച്ചത്. ട്രാഫിക് പൊലീസിന്റെ സാന്നിധ്യമില്ലാതെ വാഹനങ്ങൾ കൊണ്ടുപോവുകയും വിട്ടുകിട്ടാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നതായുള്ള പരാതികളായിരുന്നു കൂടുതലും.
കോഴിക്കോട് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി; ഏഴ് കുട്ടികൾ ചികിത്സ തേടി
കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്. അങ്കണവാടിയില്‍ 22 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എഴ് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇന്നലെ ഏഴ് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വീടുകളിലേക്ക് മാറ്റുകയും ചെയ്തു.