Home Featured ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ട്രാഫിക് പോലീസ്; വിശദമായി വായിക്കാം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ട്രാഫിക് പോലീസ്; വിശദമായി വായിക്കാം

ബെംഗളൂരുവിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. വഴിയിലിറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും കുരുക്കില്‍ പെടാം എന്നതാണ് ഇവിടുത്തെ അവസ്ഥ.ഒരു ചെറിയ മഴയെങ്ങാനും പെയ്താലുള്ള കാര്യം പറയുകയും വേണ്ട. ചിലപ്പോള്‍ മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വന്നേക്കാം. എന്നാല്‍ അതിനെല്ലാം ഒരു പരിഹാരം ഇതാ വന്നിരിക്കുകയാണ്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാനും യാത്രകള്‍ സുഗമമാക്കുവാനുമായി ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം (ബിഎടിസിഎസ്) നടപ്പിലാക്കും.ബെംഗളൂരു ട്രാഫിക് പോലീസ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

റിയല്‍ ടൈം ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ നിയന്ത്രണ സംവിധാനങ്ങളിലൂടെ നഗരത്തില്‍ അനുദിനം വർധിച്ചു ട്രാഫിക് ബ്ലോക്ക കുറച്ച്‌ കാലതാമസം ഒഴിവാക്കി നഗരത്തിലുടനീളം ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ‌ബിഎടിസിഎസ് ലക്ഷ്യമിടുന്നത്.മുന്നറിയിപ്പില്ലാതെ മാറിമറിയുന്ന ഗതാഗത പ്രശ്നങ്ങള്‍ കൃത്യമായി നിയന്ത്രിക്കുന്ന വിധത്തില്‍ പ്ര്യേകം രൂപകല്പന ചെയ്തതാണ് ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം സെൻറർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്ബ്യൂട്ടിംഗ്തദ്ദേശീയമായി വികസിപ്പിച്ച CoSiCoSt ATCS എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ഈ മെയ് മാസത്തില്‍ ആരംഭിച്ച ബിഎടിസിഎസ് പദ്ധതിയില്‍ ആെ 165 ട്രാഫിക് സിഗ്നലുകള്‍ ആണുള്ളത്. ഇതില്‍ നിലവിലുള്ള 136 ജംഗ്ഷനുകളുടെ നവീകരണവും 29 പുതിയവ സ്ഥാപിക്കലും ഉള്‍പ്പെടുന്നു. തുടർന്ന് വരുന്ന ജനുവരിയില്‍ ഈ 165 ജംഗ്ഷനുകള്‍ പൂർത്തിയാകുകയും ബാക്കി വരുന്ന ജംങ്ഷനുകളില്‍ ഈ സംവിദാനം ഘട്ടംഘട്ടമായി പൂർത്തിയാക്കുകയും ചെയ്യും. ഇതോടെ ബാംഗ്ലൂരില് ഉടനീളം എഐ പവേർഡ് ഇന്‍റലിജന്‍റ് ട്രാഫിക് സിഗ്നല്‍ വരും.ബ്രുഹത് ബംഗളൂരു മഹാനഗര പാലികയുമായി (ബിബിഎംപി) ചേർന്ന് ബാംഗ്ലൂർ ട്രാഫിക് പോലീസ് ഇത് നടപ്പിലാക്കും.

ബിഎടിസിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി‌യ കെആർ റോഡ് പോലുള്ള പ്രധാന ജംങ്ഷനുകളില്‍ ‌ബിഎടിസിഎസ് കൊണ്ടുവന്നപ്പോള്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വന്നത്, മാനുവല്‍ ട്രാഫിക് മാനേജ്‌മെൻ്റ് മാറ്റി അഡാപ്റ്റീവ് സിഗ്നല്‍ നിയന്ത്രണവും വെഹിക്കിള്‍ ആക്വേറ്റഡ് സിഗ്നല്‍ നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇതോടെ തിരക്ക് കുറയുകയും യാത്രക്കാർക്ക് സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്തു.

‌ബിഎടിസിഎസ് കൊണ്ടുവരുന്ന മാറ്റങ്ങള്‍:എഐ പവേർഡ് ഇന്‍റലിജന്‍റ് ട്രാഫിക് സിഗ്നല്‍ വരുന്നതോടെ ബാംഗ്ലൂരിന്‍റെ ഗാഗത പ്രശ്നങ്ങള്‍ ഭൂരിഭാഗവും കുറയുമെന്ന് പ്രതീക്ഷിക്കാം. ബ്ലോക്കുകളില്‍ അനാവശ്യമായി കിടക്കുന്നത് ഉള്‍പ്പെടെയുള്ളവ കുറച്ച്‌ യാത്രാ സമയം മെച്ചപ്പെടുത്താനും ഒപ്പം സുരക്ഷിതായി റോഡ് യാത്ര ഉറപ്പാക്കാനും ഇത് സഹായിക്കും.

അവിവാഹിതയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി, വിവേചനം വേണ്ടെന്ന് കോടതി

23 -കാരിയും അവിവാഹിതയുമായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലാണ് ഗർഭിണിയായത് എന്നും എന്നാല്‍ കുട്ടിയെ വളർത്താനുള്ള സാഹചര്യമില്ല എന്നും കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.അവിവാഹിതരായ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ നീട്ടിയ സുപ്രീം കോടതിയുടെ 2022 സെപ്റ്റംബറിലെ വിധിയിലെ നിരീക്ഷണങ്ങള്‍ ഈ കേസിലും ബാധകമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അല്ലെങ്കില്‍ അത് ഇത്തരം അവിവാഹിതരായ സ്‌ത്രീകളോടുള്ള നിയമ വ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14 -ാം അനുച്ഛേദത്തിന്‍റെ ലംഘനമാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്നാണ് താൻ ഗർഭിണിയായത് എന്നും എന്നാല്‍ അയാളുമായി നിലവില്‍ ബന്ധമില്ല എന്നും യുവതി ഹർജിയില്‍ പറയുന്നുണ്ട്. കുട്ടിയെ വളർത്താനുള്ള സാമ്ബത്തികശേഷി തനിക്കില്ല എന്നും യുവതി വ്യക്തമാക്കി. താൻ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ആ ഗ്രമത്തില്‍ തന്നെയുള്ള ആളായിരുന്നു യുവാവും. ഇപ്പോള്‍ അയാളുമായി ബന്ധമില്ല.

താൻ അവിവാഹിതയാണ്. ഒരു കുട്ടിയെ വളർത്താനുള്ള ശാരീരികമോ മാനസികമോ വൈകാരികമോ ആയ ശേഷി തനിക്കില്ല എന്നും യുവതി പറഞ്ഞു. 2024 സെപ്റ്റംബറില്‍ യുവതി 21 ആഴ്‌ച ഗർഭിണിയായിരുന്നു. 20 ആഴ്ച കഴിഞ്ഞതിനാല്‍ തന്നെ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സർക്കാർ ആശുപത്രിയില്‍ നിന്നാണ് യുവതിയോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group