ബെംഗളുരു • സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ ടെലികോം വകുപ്പിനെ കൊണ്ടു സ്ഥിരമായി റദ്ദാക്കാൻ നടപടിയുമായി ബെംഗളുരു പൊലീസ്. ഒടിപി തട്ടിപ്പ്, ഓൺലൈൻ ഫിഷിങ്, പണമിടപാട് ആപ്പ് തട്ടിപ്പ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ റദ്ദാക്കാനാണിത്. ഇത്തരം നമ്പറുകൾ ടെലികോം വകുപ്പ് വഴി റദ്ദാക്കാൻ നിർദേശിച്ചു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡി സർക്കുലർ ഇറക്കി.
ഒരു ഫോൺ നമ്പറിനെതിരെ കേസെടുക്കുകയോ 3 പരാതികൾ ലഭിക്കുകയോ ചെയ്താൽ ഇത് റദ്ദാക്കാൻ പൊലീസിന് ആവശ്യപ്പെടാം. കേന്ദ്ര സർക്കാരിന്റെ ഈ ചട്ടമുപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾക്കു വലിയ തോതിൽ തടയിടാനാകു മെന്ന പ്രതീക്ഷയിലാണു ബെംഗളുരു പൊലീസ്.ഇതര സംസ്ഥാനങ്ങളിലിരുന്നാകും പലപ്പോഴും സൈബർ തട്ടിപ്പുകൾ നടത്തുക. പരാതി ലഭിച്ചാലുടൻ കുറ്റവാളികളെ പിതുടർന്നു പിടിക്കുക പ്രായോഗികമല്ല.
ഇവരുടെ ഫോൺ നമ്പറുകൾ ഉടനടി റദ്ദാക്കിയാൽ തട്ടിപ്പുകളുടെ തോതു കുറയ്ക്കാനാകും. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കു പ്രകാരം 2021ൽ രാജ്യത്തെ 19 നഗരങ്ങളിലായി നടന്ന 1685 സൈബർ കുറ്റ കൃത്യങ്ങളിൽ 1212 എണ്ണം ബെംഗളൂരുവിലാണ്.
എറണാകുളം- വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസം
കൊല്ലം: കൊല്ലം – ചെങ്കോട്ട പാതയില്‍ സര്‍വീസ് നടത്തുന്ന എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കുന്നു.തിരുവനന്തപുരം – മധുര എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാനും റെയില്‍വേ അംഗീകാരം നല്കി. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ ഒരു ദിവസമായിരുന്നു.
സ്ഥിരം സര്‍വീസ് വരുന്നതോടെ നിരക്ക് കുറയും.തിരുവന്തപുരം- മധുര ട്രെയിന്‍ രാമേശ്വരം വരെ നീട്ടുന്നതോടെ കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസായിരിക്കും ഇത്. തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ രാമേശ്വരത്തെത്തും.