നമ്മുടെ നാട്ടിലെ റോഡില്‍ ആവോളം കുഴിയുണ്ടെങ്കിലും, യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ ഇല്ല.എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. റണ്‍വേയെ തോല്‍പ്പിക്കുന്ന റോഡുണ്ടെങ്കിലും രാത്രിയില്‍ വാഹനമോടിച്ച് പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങള്‍ പോലും ഉണ്ട്. ഇത്തരത്തില്‍ യാത്രക്കാരെ തട്ടിച്ച് പണം അടിച്ചുമാറ്റുന്ന സംഘമാണ് കര്‍ണാടകയിലെ തക് തക് തട്ടിപ്പുസംഘം.
കര്‍ണാടകയില്‍ പ്രത്യേകിച്ച് ബംഗളൂരുവിലാണ് ഇവര്‍ താവളമാക്കിയിട്ടുള്ളത്. കര്‍ണാടകയുടെ പുറത്ത് നിന്നും വരുന്ന വാഹനങ്ങളിലാണ് ഇവര്‍ മിക്കപ്പോഴും വേലത്തരം ഇറക്കുന്നത്. അടുത്തിടെ ഒരു കിയ കാര്‍ ഡ്രൈവറെ കബളിപ്പിച്ച് 15,000 രൂപ കൊള്ളയടിക്കാന്‍ ഈ തട്ടിപ്പ് സംഘം ശ്രമിച്ചത് എങ്ങനെയെന്ന് വീഡിയോ സഹിതം ബംഗളൂരു പൊലീസ് പുറത്ത് വിട്ടിരുന്നു.
ഒക്ടോബറില്‍ ബംഗളൂരുവിലെ സിദ്ധപുരയിലാണ് വീഡിയോയിലെ സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ കാറിന് സമീപത്ത് കൂടി ബൈക്ക് ഓടിച്ച് എത്തിയ ശേഷം കാറുമായി ഇടിച്ച് റോഡില്‍ വീഴുന്നതായിട്ടാണ് ഇവര്‍ അഭിനയിക്കുക. തുടര്‍ന്ന് കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ് കാര്‍ ഡ്രൈവറില്‍ നിന്നും പണം വാങ്ങുകയും ചെയ്യും. വീഡിയോയില്‍ ഉള്ള അപകടത്തില്‍ സംഘം കിയ കാരന്‍സില്‍ വന്ന ഡ്രൈവറില്‍ നിന്നും 15,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഡിസിപി സൗത്ത് പി കൃഷ്ണകാന്ത് ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ബൈക്ക് മനപൂര്‍വ്വം ഇടിച്ച് കയറ്റിയാതാണെന്ന് കാണാനാവും.
രാജ്യത്ത് വായു മലിനീകരണം രൂക്ഷം; ബിഹാറില്‍ ഗുരുതരം
പട്‌ന: രാജ്യത്ത് വായു മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോര്‍ട്ടുകള്‍.തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ വായുവിന്റെ നിലവാരം വളരെ മോശം നിലവാരത്തിലാണെന്നും സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്.മോതിഹാരി, സിവാന്‍, ദര്‍ഭംഗ നഗരങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്. നിലവാര സൂചിക (എക്യുഐ) യഥാക്രമം 419, 417, 404 എന്നിങ്ങനെ ആണ്.
വായു ഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാക്കുന്നത്.സംസ്ഥാനത്തെ മറ്റ് 10 ഇടങ്ങളില്‍ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലുമാണ്.ബിഹാറിന് പുറമെ യുപി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വായു മലിനീകരണം രൂക്ഷമായ സ്ഥിതിയിലാണ്. രാജ്യത്ത് വായു നിലവാരം ഏറ്റവും മോശമുള്ള പത്ത് നഗരങ്ങളില്‍ ഏഴും ബിഹാറിലാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായു ഗുണനിലവാരം മോശമായി തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.