Home Featured ഐ.ടി. ജീവനക്കാരുടെ ഗതാഗതനിയമലംഘനങ്ങൾ കമ്പനിയെ അറിയിക്കും;പുതിയ പദ്ധതിയുമായി ബംഗളൂരു പോലീസ്

ഐ.ടി. ജീവനക്കാരുടെ ഗതാഗതനിയമലംഘനങ്ങൾ കമ്പനിയെ അറിയിക്കും;പുതിയ പദ്ധതിയുമായി ബംഗളൂരു പോലീസ്

ജീവനക്കാരുടെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അതാത് കമ്പനികളെ അറിയിക്കാനുള്ള പുതിയ പദ്ധതിയുമായി ബംഗളൂരു ട്രാഫിക് പോലീസ്. ഇതോടെ നിയമ ലംഘനങ്ങളുടെ കാരണം ജീവനക്കാർ ഇനി മുതൽ കമ്പനിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരും. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയ്ക്ക് പതിനഞ്ച് ദിവസം മുൻപ് ട്രാഫിക് പോലീസ് പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചിരുന്നു. ബംഗളൂരുവിലെ ഐടി മേഖലയുടെ കേന്ദ്രമായ സർജാപൂരിലും വൈറ്റ് ഫീൽഡിലുമാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.മഹാദേവപുര ട്രാഫിക് പോലീസിന്റെ പരിധിയിലാണ് ഈ രണ്ട് ഐടി ഹബ്ബുകളും ഉൾപ്പെടുന്നത്.

റോഡ് സുരക്ഷയെക്കുറിച്ച് ആളുകൾക്ക് കൂടുതൽ ശ്രദ്ധ ഉണ്ടാകാനാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത് എന്നും ഇതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവരുടെ ഐഡി കാർഡിൽ നിന്നും അയാൾ ജോലി ചെയ്യുന്ന കമ്പനി തിരിച്ചറിയുകയും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആ കമ്പനിയെ ബന്ധപ്പെടുകയും ചെയ്യുമെന്ന് മഹാദേവപുരയിലെ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ രമേശ്‌ ആർ പറഞ്ഞു.കൂടാതെ പിഴ അടക്കാനുള്ള ചെല്ലാൻ ഓൺലൈനായിട്ടാകും നൽകുകയെന്നും ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും കൈമാറുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെ പിടി കൂടുന്നവർ എത്ര തവണ ട്രാഫിക് നിയമ ലംഘനം നടത്തിയെന്നുള്ള വിവരമാകും പോലീസ് കമ്പനികൾക്ക് നൽകുക. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് കമ്പനിയുടെ നേതൃത്വത്തിൽ ബോധ വത്ക്കാരണ ക്ലാസ്സുകളും ഉണ്ടാകും. എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ഒരു വഴിയായാണ് ഇതിനെ കാണുന്നതെന്നും പോലീസ് വ്യക്തമാക്കി.

അയല്‍വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി; വൈക്കത്ത് 13കാരനെ കാണാനില്ല

വൈക്കത്ത് സമീപ വീട്ടില്‍ കേക്ക് നല്‍കാൻ പോയ പതിമൂന്നുകാരനെ കാണാതായി. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകൻ അഥിനാൻ എന്ന പതിമൂന്നുകാരനെയാണ് കാണാതായത്.അഥിനാന്റെ പിറന്നാള്‍ ദിനമായിരുന്ന ഇന്ന് വീട്ടില്‍ കേക്ക് മുറിച്ചിരുന്നു. രാത്രി ഏഴരയോടെ സമീപവീട്ടില്‍ കേക്ക് നല്‍കാൻ പോയി മടങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് 10 മിനിട്ട് ദൂരമുള്ള സമീപ വീട്ടിലേക്ക് സൈക്കിളിലാണ് അഥിനാൻ പോയത്. കാണാതാവുമ്ബോള്‍ മഞ്ഞ ടീഷര്‍ട്ട് ആണ് വേഷം. സൈക്കിളില്‍ സഞ്ചരിച്ച കുട്ടിയെ രാത്രി എട്ട് മണിയോടെ വൈക്കം ക്ഷേത്രത്തിന് സമീപത്ത് വച്ച്‌ കണ്ടതായും വിവരമുണ്ട്. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group