ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 181 കേസുകൾ രജിസ്റ്റർചെയ്തു. ശനിയാഴ്ച നഗരത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു. 50 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽനിന്നായി 78 പോലീസ് ഓഫീസർമാരുൾപ്പെടെ 241 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. 14,360 വാഹനങ്ങൾ പരിശോധിച്ചു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നതിനെതിരേ നടപടി ശക്തമാക്കിയതിന്റെ ഭാഗമായായിരുന്നു പരിശോധന. കഴിഞ്ഞമാസം 2030 ഡ്രൈവർമാരെ നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടി നിയമനടപടി സ്വീകരിച്ചിരുന്നു. രാത്രി കാല പരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരുൾപ്പെടെ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു.
തുടര്‍ച്ചയായി 104 ദിവസത്തെ ജോലി,ഇതിനിടയില്‍ അവധി ലഭിച്ചത് ഒരു ദിവസം: അവയവങ്ങള്‍ക്ക് നാശം സംഭവിച്ച് യുവാവിന് ദാരുണ മരണം
തുടര്‍ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില്‍ അവധി ലഭിച്ചത് ഒരേയൊരു നാള്‍. കഠിനമായ ഈ തൊഴില്‍ ക്രമം മൂലം ഒന്നിലധികം അവയവങ്ങള്‍ക്ക് നാശം വന്ന് 30-കാരന്‍ മരണപ്പെട്ടു.കിഴക്കന്‍ ചൈനയിലാണ് സംഭവം. ജീവനക്കാരന്റെ മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്തം തൊഴില്‍ സ്ഥാപനത്തിനുണ്ടെന്ന് വിധിച്ച സെജിയാങ്ങിലെ പ്രവിശ്യ കോടതി ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.ദുര്‍ബലമായ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട എന്യൂമോകോക്കല്‍ അണുബാധയാണ് എബാവോ എന്ന ജീവനക്കാരനില്‍ അവയവ നാശത്തിലേക്ക് നയിച്ചത്.
കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ ഒരു കമ്ബനിക്കായി പെയിന്റടിക്കുന്ന ജോലിയാണ് എബാവോ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ മെയ് വരെ തുടര്‍ച്ചയായി ജോലി ചെയ്ത എബാവോ ഏപ്രില്‍ ആറാം തീയതി ഒരു ദിവസം മാത്രമാണ് ഇടയ്ക്ക് അവധിയെടുത്തത്.
മേയ് 25ന് അസുഖബാധിതനായ എബാവോ ആ ദിവസം അവധിയെടുത്ത് ഡോമില്‍ ഉറങ്ങി. മേയ് 28 ഓട് കൂടിയാണ് രോഗനില വഷളായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ വച്ച് എബാവോവിന് ശ്വാസകോശ സ്തംഭനവും പള്‍മനറി അണുബാധയും നിര്‍ണ്ണയിക്കപ്പെട്ടു. ജൂണ്‍ 1ന് ഇദ്ദേഹം മരണപ്പെടുകയും ചെയ്തു