Home Featured ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ച് പോലീസ്

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ച് പോലീസ്

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികൾ തുടർന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. നടപ്പാതകളിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ചെറുകടകൾ ഒഴിപ്പിക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കുകയുമാണ് ചെയ്യുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പത്തെയും ശേഷവുമുള്ള ചിത്രങ്ങൾ പോലീസ് ട്വീറ്റ് ചെയ്തു.മടിവാള ട്രാഫിക് പോലീസ് ബൊമ്മനഹള്ളി ജങ്ഷൻ മുതൽ ബേഗുർ റോഡിലെ കൊടിച്ചിക്കനഹള്ളി ജങ്ഷൻ വരെയുള്ള നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ചു.

ബാനസവാടി ട്രാഫിക് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ഓം ശക്തി റോഡിലെ കൈയേറ്റമാണ് ചൊവ്വാഴ്ച ഒഴിപ്പിച്ചത്. ഐ.ടി.പി.എൽ. റോഡിലെ കൈയേറ്റം മഹാദേവപുര ട്രാഫിക് പോലീസ് ഒഴിപ്പിച്ചു.ഹൈഗ്രൗണ്ട് ട്രാഫിക് പോലീസ് കണ്ണിങ്ഹം റോഡിലെ കൈയേറ്റം ഒഴിപ്പിച്ചു. എച്ച്.എസ്.ആർ. ലേഔട്ട് ഫിഫ്ത് മെയിൻ റോഡ്, ഭദ്രപ്പ ലേഔട്ട് സർവീസ് റോഡ് എന്നിവിടങ്ങളിലും ട്രാഫിക് പോലീസ് ഒഴിപ്പിക്കൽ നടത്തി.നഗരത്തിൽ നടപ്പാതകൾ കൈയേറി വാഹനം പാർക്ക് ചെയ്യുകയും കച്ചവടം നടത്തുകയും ചെയ്യുന്നത് കാൽനട യാത്രികർക്ക് ബുദ്ധിമുട്ടാകുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് ട്രാഫിക് പോലീസ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.ചിലയിടങ്ങളിൽ നടപ്പാതകൾ സഞ്ചാരയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ബി.ബി.എം.പി. ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപ്പാതകൾ നവീകരിക്കാൻ നിർദേശിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി വരും ദിവസങ്ങളിലും തുടരും.

ഐടി കന്പനി സിഇഒയായ മലയാളിയെയും എംഡിയെയും വെട്ടിക്കൊന്നു

ബംഗളൂരു: ബംഗളൂരുവില്‍ ഐടി കന്പനി ഉടമകളായ മലയാളി യുവാവിനെയും സുഹൃത്തിനെയും കമ്ബനിയില്‍ കയറി വെട്ടിക്കൊന്നു.കോട്ടയം പനച്ചിക്കാട് കുഴിമറ്റം സദനം സ്‌കൂളിനു സമീപം രുക്മിണിയില്‍ (അത്തിത്താനം) ആര്‍. വിനുകുമാര്‍ (48), പാര്‍ട്ണര്‍ ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച പനച്ചിക്കാട് സ്വദേശി കോട്ടയത്തു വിവാദമായ ആപ്പിള്‍ ട്രീ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്. വിനുകുമാര്‍ ഐടി കമ്ബനിയുടെ സിഇഒയും ഫണീന്ദ്ര സുബ്രഹ്‌മണ്യ മാനേജിംഗ് ഡയറക്ടറുമാണ്.

ഇരുവരും ചേര്‍ന്ന് എയ്റോ ണോക്സ് എന്ന ഐടി കമ്ബനി നടത്തി. ഓഫീസില്‍ അതിക്രമിച്ചു കയറിയ ഫെലിക്സ് എന്ന മുൻ ജീവനക്കാരൻ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പേരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇവിടെനിന്നു ജോലി നഷ്ടപ്പെട്ട ശേഷം അക്രമിയും സമാന രീതിയിലുള്ള കമ്ബനി നടത്തുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്ത് ആപ്പിള്‍ ട്രീ ചിട്ടിയുടെ പാര്‍ട്ണറായിരുന്നു വിനുകുമാര്‍. കമ്ബനി പൊട്ടിയപ്പോള്‍ കേസില്‍പെട്ടു. ഇതിനു ശേഷമാണ് ഇയാള്‍ ബംഗളൂരുവിലേക്കു

You may also like

error: Content is protected !!
Join Our WhatsApp Group