ബംഗളുരു: ബാംഗ്ലൂര്‍ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയില്‍ 21 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടുകെട്ടുകയും നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ബെംഗളൂരു സിറ്റി പോലീസിന്റെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി).ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം എംഡിഎംഎ, ക്രിസ്റ്റലുകളുടെയും പൊടിയുടെയും രൂപത്തില്‍ സിസിബി പിടിച്ചെടുത്തു. കൂടാതെ, 5 കോടി രൂപ വിലമതിക്കുന്ന 500 ഗ്രാം കൊക്കെയ്‌നും കണ്ടുകെട്ടിയിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണിത്.ലിയോനാര്‍ഡ് ഒക്വുഡിലി എന്നയാളാണ് അറസ്റ്റിലായത്. പ്രതി ബിസിനസ് വിസയില്‍ ബാംഗ്ലൂര്‍ നഗരത്തിലെത്തുകയും കഴിഞ്ഞ ഒരു വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയും ആയിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.
പുതുവത്സരാഘോഷങ്ങള്‍ പ്രതീക്ഷിച്ച് നൈജീരിയൻ വ്യക്തി വൻതോതില്‍ മയക്കുമരുന്ന് ശേഖരിച്ചിരുന്നതായി സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി . ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) ആക്‌ട്, ഫോറിനേഴ്‌സ് ആക്‌ട് എന്നിവ പ്രകാരവും രാമമൂര്‍ത്തിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന ഒക്വുഡിലി, മയക്കുമരുന്ന് സംഭരിക്കാനും വിതരണം ചെയ്യാനും പാഴ്‌സലുകള്‍ ചോക്ലേറ്റ് ബോക്സുകള്‍, സോപ്പ് കവറുകള്‍, ബെഡ്ഷീറ്റുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ചിരുന്നു
ഫ്ലിപ്‌കാര്‍ട്ടില്‍ ഐ ഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തു, ദിവസങ്ങള്‍ക്കിപ്പുറം കിട്ടിയ പൊതി തുറന്ന കസ്റ്റമര്‍ അമ്ബരന്നു
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാത്തവര്‍ ഇന്ന് വളരെ ചുരുക്കമായിരിക്കും. ചിലപ്പോഴെങ്കിലും ഓര്‍ഡര്‍ ചെയ്‌ത സാധനങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും കൈയില്‍ കിട്ടിയവരുമുണ്ടാകും.അത്തരത്തില്‍ വ്ളോഗറായ വിദുര്‍ സിരോഹിയ്ക്ക് പറ്റിയ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.ഐഫോണ്‍ 15 ആണ് യുവാവ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കിട്ടിയതാകട്ടെ ഒരു പിയേഴ്സ് സോപ്പും. നവംബര്‍ പതിനാറിനാണ് ഫ്ലിപ്കാര്‍ട്ടിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം ഡെലിവറി ചെയ്യുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഡെലിവറി നവംബര്‍ പതിനെട്ടിലേക്ക് നീട്ടി. കസ്റ്റമര്‍ ആ ദിവസം സ്ഥലത്തില്ലായിരുന്നു.
അതിനാല്‍ നവംബര്‍ 22നേക്ക് ഷെഡ്യൂള്‍ ചെയ്തു.നവംബര്‍ ഇരുപത്തിയഞ്ച് ആയിട്ടും ഫോണ്‍ കിട്ടാതായതോടെ ഫ്ലിപ്കാര്‍ട്ടില്‍ പരാതി നല്‍കി. ഒടുവില്‍ തൊട്ടടുത്ത ദിവസം ഡെലിവറി ബോയ് എത്തി. പാക്കറ്റ് തുറന്നുനോക്കിയതോടെയാണ് അബദ്ധം പറ്റിയെന്ന് മനസിലായത്. bhookajaat എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. തന്റെ പ്രശ്നത്തിന് ഇതുവരെ ഫ്ലിപ്‌കാര്‍ട്ട് പരിഹാരം കണ്ടിട്ടില്ലെന്നും വിദുര്‍ സിരോഹി ആരോപിക്കുന്നു. ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് സാധനം വാങ്ങിയതിലൂടെ നിരാശയാണ് ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.