Home Featured ബെംഗളൂരു :മയക്കുമരുന്ന് കേസന്വേഷിക്കാൻ പോയ പോലീസുകാരൻ കഞ്ചാവുമായി പിടിയിൽ

ബെംഗളൂരു :മയക്കുമരുന്ന് കേസന്വേഷിക്കാൻ പോയ പോലീസുകാരൻ കഞ്ചാവുമായി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിലെ മയക്കുമരുന്ന് കേസിൽ അന്വേഷണത്തിന് ഒഡിഷയിൽ പോയ പോലീസ് സംഘത്തിലെ ഹെഡ് കോൺസ്റ്റബിൾ കഞ്ചാവുമായി അറസ്റ്റിൽ. ബെംഗളൂരു റൂറൽ പോലീസ് ഹെഡ് കോൺസ്റ്റബിൾ കെ. ആനന്ദിനെയാണ് ഒഡിഷയിലെ കാണ്ഡമാൽ പോലീസ് അറസ്റ്റുചെയ്തത്. കഞ്ചാവുകടത്തിലേർപ്പെട്ട മൂന്നുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ലഹരിക്കടത്തുകാരായ ശ്യാം കുമാർ, ജയന്ത് മഹാപത്ര എന്നിവരും ഇടനിലക്കാരനായ നരേഷുമാണ് പിടിയിലായത്. ഇവരിൽനിന്ന് 17.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.മയക്കുമരുന്ന് കേസ് അന്വേഷണത്തിനെത്തി കഞ്ചാവ് ശേഖരിച്ച് കർണാടകത്തിലേക്ക് കടത്താനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് കാണ്ഡമാൽ പോലീസ് പറയുന്നു.

കഞ്ചാവ് കച്ചവടം ഉറപ്പിക്കുന്നതിനിടെയാണ് അറസ്റ്റെന്നും പറഞ്ഞു.അതേസമയം, ജോലിയുടെ ഭാഗമായാണ് ആനന്ദ് ഒഡിഷയിലെത്തിയതെന്നും അവിടത്തെ പോലീസുമായുള്ള ആശയവിനിമയത്തിൽ വന്ന വീഴ്ചയാണ് അറസ്റ്റിന് കാരണമെന്നും ബെംഗളൂരു പോലീസ് പറയുന്നു.ജിഗനി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിനായിപ്പോയ ആറംഗ പോലീസ് സംഘത്തിലെ അംഗമാണ് ആനന്ദ്. പക്ഷേ, അറസ്റ്റിലായപ്പോൾ ആനന്ദിനൊപ്പം മറ്റംഗങ്ങൾ ഉണ്ടായിരുന്നില്ല. ബെംഗളൂരുവിൽ കഞ്ചാവ് പിടിച്ച സംഭവത്തിലെ പ്രതി ഒഡിഷയിലേക്ക് രക്ഷപ്പെട്ടതിനെ തുടർന്നാണ് പോലീസ് സംഘം അന്വേഷിച്ചുപോയത്.

ദിവസങ്ങളോളം ഒളിവില്‍, പക്ഷേ രക്ഷയില്ല! മാളില്‍ യുവതിയെ കയറിപ്പിടിച്ച ആളെ കിട്ടി, അധ്യാപകൻ; വിവരങ്ങള്‍ പുറത്ത്

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം പ്രചരിച്ച വീഡിയോ ആയിരുന്നു മാളിനുള്ളില്‍ യുവതിയോട് അതിക്രമം കാണിക്കുന്നയാളുടെ വീഡിയോ.വലിയ തോതിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ബെംഗളുരുവിലെ മാളിലായിരുന്നു സംഭവമെന്ന് വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയോളമാകുമ്ബോള്‍ ബെംഗളൂരുവില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത, മാളിനുള്ളില്‍ യുവതിയെ കയറിപ്പിടിച്ചയാളെ കിട്ടി എന്നതാണ്.ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഗോപാല്‍പുരയിലെ മാളില്‍ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഈ പ്രതി ഒരു അധ്യാപകനായിരുന്നു എന്ന വിവരവും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

ദാസറഹള്ളി അഗ്രഹാര സ്വദേശിയും ആര്‍ ആര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്നു അശ്വത് നാരായണ്‍ (60) ആണ് യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതെന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രാദേശിക കോടതിയില്‍ കീഴടങ്ങിയെന്നും പൊലീസ് പറയുന്നു. മൂന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്ബാകെയാണ് പ്രതി കീഴടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായണ്‍ സ്ത്രീകളെ അനുചിതമായി സ്പര്‍ശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. നാരായണിനെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.ഇന്ത്യൻ പീനല്‍ കോഡ് (ഐ പി സി) സെക്ഷൻ 294 (അശ്ലീല പ്രവൃത്തികള്‍), 354 എ (ലൈംഗിക പീഡനവും ലൈംഗികപീഡനത്തിനുള്ള ശിക്ഷയും), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് നാരായണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group