ബെംഗളൂരു: രാജ്യത്തെ ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ശുചിത്വനഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് 125-ാം സ്ഥാനം. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ കണക്കെടുപ്പനുസരിച്ച് 2023-ലെ കണക്കാണിത്.446 നഗരങ്ങൾ ഉൾപ്പെട്ട പട്ടികയിൽ സംസ്ഥാനത്ത് ഏറ്റവും ശുചിത്വമുള്ള നഗരം മൈസൂരുവാണ്. ഹുബ്ബള്ളി- ധാർവാഡാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനം മാത്രമാണ് ബെംഗളൂരുവിന് നേടാൻ കഴിഞ്ഞത്. വിവിധഘടകങ്ങൾ പരിശോധിച്ചതിലൂടെ 9,500-ൽ 5,520 പോയിന്റാണ് ബെംഗളൂരുവിന് ലഭിച്ചത്.എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിന്റെ ശുചിത്വനിലവാരത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2017-ൽ 210-ാമത് ആയിരുന്നു ബെംഗളൂരു. 2018-ൽ ഇത് 216-ഉം 2019-ൽ 194-ഉം 2020-ൽ 214-ഉം ആയി.
2021, 22 വർഷങ്ങളിൽ പത്തുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിനെ ഉൾപ്പെടുത്തിയത്. ഈ വർഷങ്ങളിൽ 28, 43 സ്ഥാനങ്ങളായിരുന്നു നഗരത്തിനുണ്ടായിരുന്നത്.2023-ലെ റിപ്പോർട്ടനുസരിച്ച് വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിനും മാലിന്യം വേർതിരിക്കുന്നതിലും മികച്ച സ്കോർ നേടാൻ ബെംഗളൂരുവിന് കഴിഞ്ഞു. എന്നാൽ സ്ഥിരമായി മാലിന്യം കുമിഞ്ഞുകൂടന്ന പ്രദേശങ്ങൾ ഇല്ലാതാക്കുന്നതിന് ഒരു പോയിന്റുപോലും നഗരത്തിന് ലഭിച്ചില്ല.നേരത്തേ നഗരത്തിന്റെ ശുചിത്വ നിലവാരം ഉയർത്തുമെന്ന് ബെംഗളൂരു കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനായി യാതൊരുനടപടികളും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
രാമക്ഷേത്രം’ തള്ളാനും കൊള്ളാനുമാകാതെ കര്‍ണാടക സര്‍ക്കാര്‍; ജനുവരി 22ന് കോണ്‍ഗ്രസ് വക പ്രത്യേക പൂജയെന്ന് സിദ്ധരാമയ്യ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനമെടുത്തതോടെ ക്ഷണം ലഭിച്ചാല്‍ പോകാനൊരുങ്ങി നിന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ വെട്ടിലായിരിക്കുകയാണ് കര്‍ണാടകയില്‍.രാമക്ഷേത്ര വിഷയം സംസ്ഥാനത്ത് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിഷയത്തില്‍ മൃതുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോരുകയായിരുന്നു കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസുകാര്‍ ഹൈന്ദവ വിരുദ്ധരാണെന്നും രാമക്ഷേത്രത്തെയും ശ്രീരാമനെയും മാനിക്കാത്തവരുമാണെന്ന ബിജെപി നരേറ്റിവിനെ പൊളിച്ചടുക്കാനായിരുന്നു നേതാക്കളുടെ ശ്രമം.
രാമഭക്തനാണെന്നു അവകാശപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്ത് വരികയും രാമക്ഷേത്രത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നു പൊതുവേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയാല്‍ ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങില്‍ താനുമുണ്ടാകുമെന്നു വരെ സിദ്ധരാമയ്യ വിളിച്ചു പറഞ്ഞു.എന്നാല്‍ ട്രസ്റ്റിന്റെ ക്ഷണം കിട്ടിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവര്‍ അയോധ്യയിലേക്കില്ലെന്നു തീരുമാനിച്ചതോടെ പഴയ ആവേശം കര്‍ണാകയിലെ കോണ്‍ഗ്രസുകാര്‍ക്കില്ലാതായി. ബിജെപി അവസരം മുതലെടുത്ത് കര്‍ണാടക കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂ എന്നാണ് കര്‍ണാടക ബിജെപി ആരോപിക്കുന്നത്.
രാമവിരോധികോണ്‍ഗ്രസ് (രാമനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്) എന്ന ഹാഷ് ടാഗ് പ്രാചാരം ആരംഭിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി.ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന ഈ പ്രചാരണത്തിന് തടയിടാൻ അടുത്ത വൻ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അയോധ്യയില്‍ പോകുന്നില്ലെങ്കിലും ജനുവരി 22 ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രത്യേക പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ .സംസ്ഥാനത്തെ എല്ലാ ശ്രീരാമാ ക്ഷേത്രങ്ങളിലും പൂജ നടത്താൻ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ജനുവരി 22നു ശേഷം സമയം പോലെ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .”ശ്രീരാമന് ആരും എതിരല്ല ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെയാണ് എതിര്‍ക്കുന്നത്. ദൈവങ്ങളെ വരെ അവര്‍ രാഷ്ട്രീയ വത്കരിക്കുകയാണ്, ശ്രീരാമൻ എല്ലാവരുടെയും ദൈവമാണ്,” സിദ്ധരാമയ്യ വ്യക്തമാക്കി.,കര്‍ണാടക സര്‍ക്കാരിന്റെ മുസറായി (ദേവസ്വം) വകുപ്പിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ജനുവരി 22ന് മംഗളാരതി പൂജ നടത്താൻ മന്ത്രി രാമലിംഗ റെഡ്ഢി നിര്‍ദേശിച്ചിരുന്നു. കര്‍ണാടക ബിജെപി ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം മുഖ്യ ചര്‍ച്ചയാക്കാൻ ലക്ഷ്യമിട്ട ബിജെപിക്ക് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഒരു പഴുതും ബാക്കി വെക്കാതെയാണ് കോണ്‍ഗ്രസ് നീക്കം.