മംഗ്ളുറു: വെട്ടിക്കാൻ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്താത്ത 15 കാരനെത്തേടി ബെംഗ്ളൂറില്‍ നിന്ന് മാതാപിതാക്കള്‍ ഉഡുപിയിലും മംഗ്ളൂറിലുമെത്തി.ബെംഗ്ളുറു ആര് ടി നഗറില്‍ താമസിക്കുന്ന തിമ്മ രായപ്പയും ഭാര്യ അനിതയുമാണ് മകൻ ടി ആദിത്യയെ തിരയുന്നത്.കഴിഞ്ഞ മാസം 29ന് ഉച്ചക്ക് ശേഷമാണ് ബെംഗ്ളുറു എലഹങ്ക പബ്ലിക് സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ മുടി മുറിപ്പിക്കാനായി ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് ആര് ടി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മംഗ്ളുറു, ഉഡുപി ഭാഗങ്ങളെക്കുറിച്ച് വിവരങ്ങള്‍ പരതിയതായി കണ്ടു. ഉഡുപി മല്‍പെ കടല്‍ത്തീരം കാണാൻ വന്നിരിക്കാം എന്ന വിശ്വാസത്തിലാണ് ദമ്ബതികള്‍. ഉഡുപി പൊലീസ് ഇരുവരേയും കൂടുതല്‍ സഹായം ലഭിക്കുന്നതിനായി സാമൂഹിക പ്രവര്ത്തകൻ ഈശ്വര്‍ മല്‍പെയുമായി ബന്ധപ്പെടുത്തി.
100 രൂപ ഓട്ടോക്കൂലി കടം പറഞ്ഞു: 30 വര്‍ഷങ്ങള്‍ക്ക് ശേഷം 10,000 രൂപ തിരികെ നല്കി യാത്രക്കാരന്
30 വര്‍ഷങ്ങള്‍ക്ക് മുൻപ് കടം പറഞ്ഞ 100 രൂപ ഓട്ടോക്കൂലി 10,000 രൂപയായി തിരിച്ച് നല്കി യാത്രക്കാരൻ.വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ചാണ് യാത്രക്കാരൻ ഓട്ടോക്കൂലി തിരികെ നല്‍കിയത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഓട്ടോക്കൂലി ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ അജിത്താണ് തുക തിരികെ നല്‍കിയത്.1993-ല്‍ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ബാബുവിന്റെ ഓട്ടോയില്‍ യാത്ര ചെയ്തിരുന്നു.
കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അന്ന് അജിത്ത് ഓട്ടോക്കൂലി അജിത്ത് കടം പറഞ്ഞിരുന്നു. ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു അജിത്ത്. എന്നാല്‍ അന്ന് തിരികെ പോകുവാൻ അജിത്തിന് ബസ് കിട്ടിയില്ല. തുടര്‍ന്നാണ് ഓട്ടോ വിളിച്ചത്. കയ്യില്‍ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു.
അങ്ങനെയാണ് അജിത്ത് ഓട്ടോക്കൂലി കടം പറഞ്ഞത്.ഒരുപാട് കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം തിരികെ നല്കാൻ ഇത്രയും വൈകിയതെന്നും അജിത്ത് വ്യക്തമാക്കുന്നു. തന്നെ ഓര്‍ത്തുവെച്ച് ഇത്രയധികം രൂപ തിരികെ തന്നതിന്റെ ആശ്ചര്യത്തിലാണ് ബാബു.