സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയത്.
ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങല്‍. കൃഷണപ്രസാദാണ് ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാന്‍ഡിലയച്ച അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ക്ക് വേണ്ടി അന്വേഷണ സംഘം നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കേസില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു .

രാജ്യത്തിന്‍്റെ പലയിടങ്ങളില്‍ ഒളിച്ചുതാമസിച്ച് കല്‍പറ്റയിലെത്തിയപ്പോഴാണ് അബ്ദുള്‍ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുണ്ടായിത്തോട് പ്രവര്‍ത്തിച്ച സമാന്തര ടെലഫോണ്‍ എക്സേഞ്ചിന് പിന്നിലുണ്ടായിരുന്നത് അബ്ദുള്‍ ഗഫൂറാണ്. മുഖ്യപ്രതി ഷബീറുമായുള്ള ഇടപാടിന്‍്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പാളയത്ത് ബിനാഫെ എന്ന പേരിലുളള ഇയാളുടെ ഓഫീസിലേക്കായിരുന്നു വ്യാജ സിം കാര്‍ഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമെത്തിച്ചത്.
ബെംഗളൂരു സമാന്തര എക്സേഞ്ച് കേസിലെ പ്രധാന പ്രതി ഇബ്രാഹിം ഉള്‍പ്പടെ രണ്ടു പേര്‍ കോഴിക്കോട്ടെ കേസിലും നേരത്തെ പിടിയിലായിരുന്നു. നെതര്‍ലാന്‍ഡില്‍ നിന്ന് സെര്‍വര്‍ വാങ്ങിയാണ് പ്രതികള്‍ എക്സേഞ്ച് നടത്തിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. ഇയാളുടെ ഇരുചക്രവാഹനമുള്‍പ്പെടെ കണ്ടെടുത്തു. വിവരങ്ങടങ്ങിയെ ലാപ് ടോപ്പിനായുളള തെരച്ചില്‍ തുടരുകയാണ്. സമാന്തര ടെലിഫോണ്‍ എക് സ്ചേഞ്ച് നാല്‍പത് കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി വിവരം ലഭിച്ചതിന്‍്റെ അടിസ്ഥാനത്തില്‍ ED അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2007 മുതല്‍ കമ്ബ്യൂട്ടര്‍ ഉപകരണ വിതരണ കമ്ബനിയുടെ മറവിലാണ് പ്രതികള്‍ സമാന്തര എക്സേഞ്ച് നടത്തിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്.
മഴയുടെ മട്ടുമാറി, മണിക്കൂറില്‍ 15 സെന്റീ മീറ്റര്‍വരെ മിന്നല്‍ പ്രളയമഴ, ഭൂമിക്ക് താങ്ങാനാവില്ല, മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കാമെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്‌ഥാനത്ത് മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കാനിടയുണ്ടെന്ന് കാലാവസ്‌ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്. ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കുള്ള കാറ്റിന്റെയും മേഘങ്ങളുടെയും പ്രവാഹം) അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്നതിനാലും അറബിക്കടലിന്റെ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലും ഇത്തരം മിന്നല്‍പ്രളയമഴ അടുത്ത ഒന്നുരണ്ടു ദിവസം കൂടി പ്രതീക്ഷിക്കാവുന്നതാണെന്ന് കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.
അതേസമയം, മണ്‍സൂണ്‍ മഴയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. മണ്‍സൂണില്‍ സാധാരണ മഴ കിട്ടുന്നത് ഉയരംകുറഞ്ഞ മേഘങ്ങളില്‍നിന്നാണ്. എന്നാല്‍, അതീതീവ്രമായതും ഒറ്റതിരിഞ്ഞും ഒരു മേഖല കേന്ദ്രീകരിച്ചും മാത്രം മഴയുണ്ടാകുന്നതിനു കാരണം അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലത്തില്‍നിന്ന് മഴപെയ്യിക്കുന്ന കൂമ്ബാര മേഘങ്ങളാണ്(കുമുലോനിംബസ്).
സാധാരണ മണ്‍സൂണില്‍ കുമുലോനിംബസ് മേഘങ്ങള്‍ അത്യപൂര്‍വമാണെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്‍സൂണില്‍ ഇത്തരം മേഘങ്ങള്‍ രൂപപ്പെടുന്നത് സാധാരണമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഘങ്ങളാണ് ചെറുമേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകുന്നത്. മണിക്കൂറില്‍ അഞ്ചുമുതല്‍ പത്തു സെന്റീ മീറ്റര്‍ മഴ വരെ ഈ മേഘങ്ങളില്‍നിന്ന് വര്‍ഷിക്കപ്പെടുന്നു. ഇത് ഭൂമിക്ക് താങ്ങാവുന്നതിലേറെയാണ്. ഇത് മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയായ സ്‌ഥലങ്ങളില്‍ സംഭവിച്ചത് ചെറുമേഘവിസ്‌ഫോടനങ്ങളാണ്. മണിക്കൂറില്‍ 15 സെന്റീ മീറ്റര്‍ വരെ അതിതീവ്രമായ മഴ ഇവിടങ്ങളില്‍ പെയ്‌തത് അപ്രതീക്ഷിതമായിട്ടാണ്.
സാധാരണ ചുരുങ്ങിയ സമയത്തില്‍ കൂടിയ മഴയുണ്ടാകുന്ന പ്രതിഭാസം തുലാവര്‍ഷത്തില്‍ കണ്ടുവരുന്നതാണെങ്കിലും കാലാവസ്‌ഥാ മാറ്റത്തിന്റെ ഫലമായി അത് മണ്‍സൂണിലും ആവര്‍ത്തിക്കുകയാണ്.
പശ്‌ചിമഘട്ട മലനിരകളിലെ കാടുകളിലെ മണ്ണിന് ഇത്തരം അതിതീവ്രമഴയെ താങ്ങാനുള്ള ശേഷി കുറഞ്ഞതാണ് പെട്ടെന്ന് ഉരുള്‍പൊട്ടലിലേക്കു നയിക്കുന്നത്. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 16 ശതമാനം മഴയുടെ കുറവാണുള്ളത്.