Home Featured ഓണച്ചന്തകൾ സജീവമായി; ഓണപ്പാച്ചിലിൽ ബാംഗ്ലൂര്‍ മലയാളികൾ

ഓണച്ചന്തകൾ സജീവമായി; ഓണപ്പാച്ചിലിൽ ബാംഗ്ലൂര്‍ മലയാളികൾ

ബെംഗളുരു ഓണത്തിരക്കിലമർന്നു കഴിഞ്ഞു. നാട്ടിൽ പോകാൻ ട്രെയിൻ കയറാനും ബസ് പിടിക്കാനും പോകുന്നവരുടെ തിരക്കാണ് എങ്ങും. വൈകുന്നേരങ്ങളിൽ മജസ്റ്റിക്കിലും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലും കെഎസ്ആർ ബെംഗളുരു റെയിൽവവേ സ്റ്റേഷനിലുമെല്ലാം അടുക്കാൻ കഴിയാത്ത വിധത്തിലുള്ള ജനസാഗരമാണ്. ശനിയാഴ്ച വരെ ഈ തിരക്ക് തുടരും. ഓണത്തിനു പുലർച്ചെയെങ്കിലും നാട്ടിലെത്താൻ കഴിയുന്ന വിധത്തിൽ അവസാന നിമിഷത്തിലും പോകുവാൻ തയ്യാറാകുന്നവരുമുണ്ട്.

നാട്ടിൽ പോകാതെ ബെംഗളുരുവിൽ ഓണം ആഘോഷിക്കുന്ന നിരവധി ആളുകളുമുണ്ട്. കുടുംബമായി പോകുന്ന ചെലവ് താങ്ങാനാവാതെ ഓണം ബാംഗ്ലൂരിലാക്കിയവരും നാട്ടിലേക്കാൾ കേമമായി ബെംഗളുരുവിൽ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഫ്ലാറ്റുകളും അസോസിയേഷനുകളിലും സമാജങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പലയിടത്തും ഓണാഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും തുടക്കമായി. എന്തായാലും തിരുവോണത്തിനു ഓണസദ്യ ഒരുക്കാനുള്ള ഓട്ടത്തിലാണ് ബാംഗ്ലൂരുകാർ

ബാംഗ്ലൂര്‍ ഓണം ഷോപ്പിങ്:ബെഗളുരുവിൽ ആദ്യമായി ഓണം ചെലവഴിക്കുന്നവർക്കും ഇവിടുത്തെ ആഘോഷങ്ങളെക്കുറിച്ച് കാര്യമായി അറിയാത്തവര്‍ക്കും ഒക്കെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ബെംഗളൂരിലെ ഓണം ഷോപ്പിങ്. പച്ചക്കറികളും പഴയും പലഹാരങ്ങളും ഒക്കെയായി നല്ല നാടൻ വിഭവങ്ങൾ കിട്ടുമോ എന്നതാവും അതിലൊന്ന്. പിന്നൊന്ന് വിലയാണ്. ഓണക്കാലത്തെ പച്ചക്കറികളുടെ വിലവര്‍ധനവ് കേരളത്തിലുള്ളവരെ മാത്രമല്ല, ബാംഗ്ലൂരിലെ മലയാളികളെയും ബുദ്ധിമുട്ടപ്പിക്കാറുണ്ട്. എന്നാല് ഇത്തവണ ഇതിനൊക്കെ പരിഹാരമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ എത്തിയിട്ടുണ്ട്.

ബെംഗളൂരു ഓണച്ചന്തകൾ:ബാംഗ്ലൂരിൽ ന്യായമായ വിലയിൽ പച്ചക്കറികളും അരിയും എണ്ണയും പോലുള്ള സാധനങ്ങളും എത്തിക്കാനായി സംഘടനകളും സമാജങ്ങളും മറ്റ് അസോസിയേഷനുകളും ഒക്കെ ചേർന്ന് ഓണച്ചന്തകൾ സജീവമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ മുചൽ കുത്തരി, തേങ്ങ, നേന്ത്രപ്പഴം, പച്ചക്കായ, കപ്പ, ചേമ്പ്, ചേന തുടങ്ങി ഓണത്തിനും സദ്യയ്ക്കും ഒഴിവാക്കാനാവാത്ത സാധനങ്ങൾ മിതമായ വിലയിൽ ഓണച്ചന്തകളിൽ ലഭ്യമാക്കുന്നു. പൊതുവേ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം കുറവാണ് എന്നതും കാര്യമാണ്.

ആവശ്യക്കാർ കൂടുതലുള്ള ചേനയും ചേമ്പും കപ്പയും ഒക്കെ തീരുന്നതിനനുസരിച്ച് നാട്ടിൽ നിന്ന് എത്തിക്കുന്നതിനാൽ ബാംഗ്ലൂർ മലയാളികളുടെ ഇത്തവണത്തെ ഓണം ഷോപ്പിങ് ഗംഭീരമായിട്ടുണ്ട്. നേന്ത്രപ്പഴത്തിന് പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടെ ഓണച്ചന്തകളിൽ വിൽക്കുന്നത്. എണ്ണ, അരി, തേങ്ങ, നേന്ത്രപ്പഴം തുടങ്ങിയവയാണ് മലയാളി ഓണച്ചന്തകളിൽ കൂടുതൽ വിറ്റുപോകുന്ന സാധനങ്ങൾ.

ബെംഗളുരുവിലെ ഓണച്ചന്തകൾ:

കൈരളി വിപണനമേള:ഓണത്തിന് ഉടുക്കാൻ കൈത്തറി വസ്ത്രങ്ങൾ മുതൽ ഉള്ള ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന കൈരളി വിപണനമേള ആരംഭിത്തു.കമ്മനഹള്ളി നഞ്ചുണ്ഡേശ്വര കോംപ്ലക്സിലെ കൈരളിയിൽ ആണ് ഇത് നടക്കുന്നത്. കൈത്തറി വസ്ത്രങ്ങൾ കൂടാതെ കരകൗശല ഉൽപന്നങ്ങൾ, ആറന്മുള കണ്ണാടി, ശിൽപങ്ങൾ തുടങ്ങി വീടിനലങ്കാരമാക്കാൻ പറ്റിയ ഒട്ടേറെ സാധനങ്ങൾ ഇവിടെയുണ്ട്. കേരള സർക്കാർ കരകൗശല വികസന കോർപറേഷന്റെ നിയന്ത്രണത്തിലാണ് കൈരളി പ്രവർത്തിക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവും അതോടൊപ്പം 2000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്കും. ഫോൺ: 9744776700

കെഎൻഎസ്എസ് ഓണച്ചന്ത:കെ നാരായണപുരയിലെ ഡോൺ ബോസ്കോ ഹൈസ്കൂൾ ഹാളിൽ ആണ് കെഎൻഎസ്എസ് കൊത്തന്നൂർ കരയോഗത്തിന്‍ഫറെ ഓണച്ചന്ത നടക്കുന്നത്. ശനിയാഴ്ച ഇത് സമാപിക്കും. ഫോൺ: 9886649966.

എംഎസ് നഗർ കരയോഗം ഓണച്ചന്ത:കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എംഎംഇടി സ്കൂളിൽ ആണ് എംഎസ് നഗർ കരയോഗം ഓണച്ചന്ത നടക്കുന്നത്. 14ന് സമാപിക്കും.8050508826

ഓണക്കിറ്റുകളുടെ വിൽപന:മൈസൂർ കരയോഗത്തിന്‍റെ നേതൃത്വത്തിൽ ബസവേശ്വര നഗർ കാന്തരാജ് അർസ് റോഡിലെ കരയോഗം ഓഫിസിൽ ഓണക്കിറ്റുകളുടെ വിൽപന തുടങ്ങി. ഫോണ്‍- 8884500800, 9008490224

മൈസൂരു കേരളസമാജം ഓണച്ചന്ത:വിജയനഗറിലെ സമാജം കമ്യൂണിറ്റി ഹാളിൽ ആണ് മൈസൂരു കേരളസമാജം ഓണച്ചന്ത നടക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കുന്ന ചന്ത 14 ന് സമാപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group