Home കർണാടക ബെംഗളൂരുവിലെ ഓള്‍ഡ് മദ്രാസ് റോഡ് ഇന്നും യാത്രക്കാരുടെ പേടി സ്വപ്‌നം; എലവേറ്റഡ് കോറിഡോര്‍ വരുമോ?

ബെംഗളൂരുവിലെ ഓള്‍ഡ് മദ്രാസ് റോഡ് ഇന്നും യാത്രക്കാരുടെ പേടി സ്വപ്‌നം; എലവേറ്റഡ് കോറിഡോര്‍ വരുമോ?

by ടാർസ്യുസ്

ബെംഗളൂരു: നഗരം പുതിയ പദ്ധതികളിലൂടെ മുഖം മാറ്റാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാജ്യത്തിന്റെ ഐടി ഹബ്ബ് എന്ന് വിശേഷിക്കപ്പെടുന്ന ബെംഗളൂരുവില്‍ ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.ഇവിടേക്ക് വന്ന് പോവുന്നവർ മാത്രമല്ല നഗരത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർക്കും ഗതാഗത കുരുക്ക് ഒരു പേടി സ്വപ്‌നമാണ്. ചിലയിടത്തെങ്കിലും അത് പരിഹരിക്കാൻ യാതൊരു വിധ നടപടികളും സ്വീകരിക്കാതെ നില്‍ക്കുകയാണ് അധികൃതർ.അത്തരത്തില്‍ ഒന്നിന്റെ ഉദാഹരണമായി ഓള്‍ഡ് മദ്രാസ് റോഡിലെ യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കില്‍ വലയാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കെആർ പുരം മുതല്‍ ഹലസൂരു വരെയുള്ള നാല് സിഗ്നലുകള്‍ക്കിടയിലുള്ള യാത്രയ്ക്ക് ഒരു മണിക്കൂറിലധികമാണ് നിലവില്‍ ചിലവഴിക്കേണ്ടി വരുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന മേല്‍പ്പാലം പദ്ധതി വേഗത്തിലാക്കാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അനാവശ്യമായി ഫണ്ടുകള്‍ ചിലവഴിക്കുന്നതായാണ് പ്രദേശവാസികളുടെ ആക്ഷേപം.മികച്ച നിലയിലായിരുന്ന കാല്‍നടപ്പാതകളിലെ നടക്കല്ലുകള്‍ മാറ്റുന്നതും, പഴയതില്‍ നിന്ന് വ്യത്യാസമില്ലാത്ത സുരഞ്ജദാസ് റോഡ് ജംഗ്ഷനിലെ ട്രാഫിക് ഐലൻഡിന്റെ പുനർരൂപകല്‍പ്പനയും ഈ അനാവശ്യ ജോലികളില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിമർശനം. മാത്രമല്ല ജിബിഎയുടെ ഫണ്ട് വിനിയോഗത്തിലെ മുൻഗണനയെക്കുറിച്ച്‌ താമസക്കാർ ചോദ്യം ചെയ്യുന്നു.നഗരത്തെ വൈറ്റ്ഫീല്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഓള്‍ഡ് മദ്രാസ് റോഡ്. തിരക്കേറിയ സമയങ്ങളില്‍, ബയ്യപ്പനഹള്ളി, ഇന്ദിരാനഗർ ബിഡിഎ കോംപ്ലക്‌സ്, ഹലസൂരു തുടങ്ങിയ പ്രധാന ജംഗ്ഷനുകള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൈകുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീർണമാക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.യാത്രയുടെ മറ്റുള്ള ഭാഗങ്ങളെക്കാള്‍ കൂടുതല്‍ സമയം ആളുകള്‍ മൂന്ന് സിഗ്നലുകളില്‍ ചെലവഴിക്കുകയാണെന്നാണ് ആളുകള്‍ പറയുന്നത്. കെആർ പുരത്തെയും യെശ്വന്ത്പുരിനെയും ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് എലിവേറ്റഡ് ഇടനാഴി പദ്ധതി മുമ്ബ് ഓള്‍ഡ് മദ്രാസ് റോഡില്‍ ആസൂത്രണം ചെയ്‌തിരുന്നു. എന്നാല്‍ ഈ നിർദ്ദേശം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.2018 മധ്യത്തില്‍ സുരഞ്ജദാസ് റോഡ് ജംഗ്ഷനില്‍ അടിപ്പാത നിർമ്മിക്കാൻ നഗരസഭ തറക്കല്ലിട്ടെങ്കിലും, ആ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു. ഇപ്പോള്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഒരു എലിവേറ്റഡ് ഇടനാഴി എന്ന പഴയ പദ്ധതിക്ക് വീണ്ടും ജീവൻ നല്‍കിയിരിക്കുകയാണ്. എലിവേറ്റഡ് ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാണെന്ന് ബി-സ്‌മൈല്‍ അറിയിച്ചു.അതേസമയം, ഓള്‍ഡ് മദ്രാസ് റോഡിലൂടെ കടന്നുപോകുന്ന കിഴക്ക്-പടിഞ്ഞാറ് എലിവേറ്റഡ് ഇടനാഴിയുടെ ഡിപി.ആർ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേ പ്രവൃത്തിക്കായി സ്വകാര്യ കണ്‍സള്‍ട്ടന്റുമാർക്ക് പണം നല്‍കേണ്ട ആവശ്യമില്ലായിരുന്നു. സർക്കാർ രണ്ട് വർഷമാണ് ഇങ്ങനെ നഷ്‌ടപ്പെടുത്തിയത് എന്നാണ് ആക്ഷേപം.

You may also like

error: Content is protected !!
Join Our WhatsApp Group