Home Featured ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആഡംബര വാഹനം സ്വന്തമാക്കി ബംഗളുരു സ്വദേശി

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആഡംബര വാഹനം സ്വന്തമാക്കി ബംഗളുരു സ്വദേശി

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കി ഇന്ത്യക്കാർ. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിയ്യനഞ്ചപ, ആബിദ് ഹുസൈൻ അൻസാരി, ആമിൽ ഫോൻസെക എന്നിവർ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ സ്വപ്ന വാഹനങ്ങൾ സ്വന്തമാക്കിയത്.

നറുക്കെടുപ്പിന്റെ പ്രധാന ആകർഷകങ്ങളിലൊന്നായ മെഴ്സിഡസ് എ.എം.ജി. സി.എൽ.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോർ-ഡോർ പെർഫോമൻസ് കുപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളിൽ ഒന്നായ ഈ കാറിന് 429 ബി.എച്ച്.പിയും 520 എൻ.എം. ടോർക്കും നൽകുന്ന 3.0 ലിറ്റർ, ബൈ-ടർബോ വി6 എഞ്ചിനാണുള്ളത്.

ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്നവാഹനം.ദുബായിൽ താമസമാക്കിയ ഇന്ത്യൻ പൗരനായ ജമീൽ ഫൊൻസെക്ക എന്ന നാൽപ്പതുകാരനാണ് ബിഎംഡബ്ല്യു ആർ നയൻ ടി മോട്ടോർസൈക്കിൾ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്സുകൾ ഉളളതും മികച്ച ഫ്ലാറ്റ്-ട്വിൻ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോർസൈക്കിളാണിത്.

ഇന്ത്യൻ പൗരൻ കൂടിയായ ഷെയ്ക് ആബിദ് ഹുസൈൻ അൻസാരിയാണ് സൂപ്പർ ബൈക്ക് സ്വന്തമാക്കിയ രണ്ടാമത്തെ ഭാഗ്യശാലി. ലോകത്തിലെ ഏറ്റവും ശക്തമായ റോഡ്സ്റ്ററുകളിലൊന്നായ ബിഎംഡബ്ല്യു ആർ 1250 ആർ ആണ് ലക്കി ഡ്രോയിൽ ഹുസൈൻ അൻസാരിക്ക് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലൊന്നാണ് ദുബായ് ഫ്രീ. പ്രതിവർഷം 2.5 ബില്യൺ ഡോളറിലധികം വിൽപന വിറ്റുവരവുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ റീട്ടെയിൽ ഓപ്പറേറ്റർമാരിൽ ഒന്നാണിത്.

1983 ൽ സ്ഥാപിതമായ ദുബായ് ഡ്യൂട്ടി ഫ്രീ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലും പ്രവർത്തിക്കുന്നു. ബ്രാൻഡിംഗ്, മാർക്കറ്റിംഗ് സംരംഭങ്ങളുടെ ഭാഗമായാണ് ദുബായ് ഡ്യൂട്ടി-ഫ്രീ മില്ലേനിയം മില്യണയർ എന്ന പേരിൽ നറുക്കെടുപ്പ് നടത്തിവരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group