Home Featured Big Ticket രണ്ടെണ്ണം എടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിന് 44 കോടി; വിശ്വസിക്കാനാകാതെ ബംഗളൂരു നിവാസി

Big Ticket രണ്ടെണ്ണം എടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിന് 44 കോടി; വിശ്വസിക്കാനാകാതെ ബംഗളൂരു നിവാസി

ടിക്കറ്റ് നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം (ഏകദേശം 44 കോടി രൂപ)നേടിയത് ഇന്ത്യക്കാരനായ അരുണ്‍ കുമാര്‍ വടക്കേ കോറോത്ത്.എന്നാല്‍ ലോട്ടറിയടിച്ച വിവരം പറയാന്‍ അധികൃതര്‍ വിളിച്ചപ്പോള്‍ വളരെ വിചിത്രമായ രീതിയിലാണ് അരുണ്‍ പെരുമാറിയത്. ബംഗളുരു സ്വദേശിയാണ് അരുണ്‍.20 മില്യണ്‍ ലോട്ടറിയടിച്ചെന്ന വിവരം ഫോണിലൂടെയാണ് അരുണിനെ അറിയിച്ചത്. എന്നാല്‍ ഇത് കേട്ടതും അരുണ്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

തട്ടിപ്പെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു.” ബിഗ് ടിക്കറ്റില്‍ നിന്ന് ആദ്യത്തെ കോള്‍ വന്നപ്പോള്‍ ഞാന്‍ കരുതി വെറുതെ ആയിരിക്കും എന്ന്. ആരെങ്കിലും പറ്റിക്കാനായി വിളിക്കുന്നത് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ നമ്ബറും ബ്ലോക്ക് ചെയ്തു. പിന്നീട് വേറൊരു നമ്ബരില്‍ നിന്നും കോള്‍ വന്നു,’ അരുണ്‍ പറഞ്ഞു. ഏകദേശം 44 കോടി രൂപയാണ് അരുണിന് സമ്മാനതുകയായി ലഭിക്കുക.ബിഗ് ടിക്കറ്റ് ലോട്ടറി ടിക്കറ്റുകള്‍ അരുണ്‍ ഓണ്‍ലൈനിലൂടെയാണ് വാങ്ങിയത്.

മാര്‍ച്ച്‌ 22നായിരുന്നു ഇത്. ഇത് രണ്ടാം തവണയാണ് അരുണ്‍ ലോട്ടറിയെടുക്കുന്നത്.” രണ്ടെണ്ണം എടുത്താല്‍ ഒന്ന് സൗജന്യം എന്ന ഓപ്ഷനിലൂടെയാണ് ടിക്കറ്റുകള്‍ ഞാന്‍ വാങ്ങിയത്. മൂന്നാമതായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എനിക്കാണ് സമ്മാനം ലഭിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല,’ അരുണ്‍ പറഞ്ഞു.ഏതായാലും തന്റെ പുതിയ ബിസിനസ്സിലേക്ക് ഈ തുക നിക്ഷേപിക്കാനാണ് അരുണിന്റെ പദ്ധതി.

അതേസമയം ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനവും ലഭിച്ചത് ഒരു ഇന്ത്യന്‍ പൗരന് തന്നെയാണ്. സുരേഷ് മാത്തന്‍ ആണ് രണ്ടാം സമ്മാനം ലഭിച്ചത്. ബഹ്‌റൈനിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഏകദേശം 1 ലക്ഷം ദിര്‍ഹം അഥവാ 22 കോടി രൂപ ആണ് ഇദ്ദേഹത്തിന് ലഭിക്കുക.ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യന്‍ രൂപ) പ്രവാസി മലയാളിയായ ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചതും വാര്‍ത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ 245-ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍ എസ്. സജേഷ് സ്വന്തമാക്കിയത്.

ദുബായില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുന്‍പാണ് ഒമാനില്‍ നിന്ന് യുഎഇയില്‍ എത്തിയത്. നാലുവര്‍ഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വാങ്ങിയത്. സമ്മാനത്തുക പങ്കിട്ടെടുക്കും. ”ജോലി ചെയ്യുന്ന ഹോട്ടലില്‍ 150ല്‍ അധികം ജോലിക്കാരുണ്ട്. ഇവരില്‍ പലരെയും സഹായിക്കാന്‍ ആഗ്രഹിക്കുന്നു”- പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group