Home Featured ബെംഗളുരു:ബെസ്കോമിന്റെ വ്യാജ ലിങ്കിൽ വൈദ്യുതി ബിൽ അടച്ചു;2.05 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളുരു:ബെസ്കോമിന്റെ വ്യാജ ലിങ്കിൽ വൈദ്യുതി ബിൽ അടച്ചു;2.05 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളുരു:നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോമിന്റെ വ്യാജ ലിങ്കിൽ വൈദ്യുതി ബിൽ അടച്ചയാൾക്കു 2.05 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ബെസ്കോം ഉദ്യോഗ്സ്ഥനെന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ ഫോണിൽ വിളിച്ചത്. കഴിഞ്ഞ മാസത്ത വൈദ്യുത ബില്ലിൽ 11 രൂപ കുടിശികയുണ്ടെന്നും അടയ്ക്കാത്ത പക്ഷം വൈദ്യുതി ബന്ധം വിഛേദിക്കുമെന്നും ഇയാൾ പറഞ്ഞു. പണം അടയ്ക്കാനുള്ള ലിങ്കും അയച്ചു.

ഇതു പ്രകാരം ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെയാണ് പണം നഷ്ടമായ ത്. സാമൂഹിക മാധ്യമത്തിലൂടെ ഇത്തരം ലിങ്കുകൾ അയയ്ക്കാറില്ലെന്നും സമാനമായ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ടോൾ ഫ്രീ നമ്പർ 1912ൽ അറിയിക്കണമെന്നും ബൊം ജനറൽ മാനേജർ എസ്.ആർ. നാഗരാജ് പറഞ്ഞു.

യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം ഫോൺ കോളുകളും സന്ദേശങ്ങളും കൂടുതലും ലഭിക്കുന്നതെന്നും കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും വൈറ്റ്ഫീൽഡ് സൈബർ പൊലീസ് അറിയിച്ചു.

അടുത്ത വന്ദേഭാരത് ട്രെയിനും ദക്ഷിണേന്ത്യയ്ക്ക്, പരീക്ഷണ ഓട്ടം അടുത്ത മാസം ആരംഭിക്കും

രാജ്യത്തെ ആറാമത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഈ ട്രെയിനും ദക്ഷിണേന്ത്യയിലാവും സര്‍വീസ് നടത്തുക.വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയിലാവും രാജ്യത്തെ ആറാമത്തെ വന്ദേഭാരത് ഓടുക. ഈ മാസമാണ് ചെന്നൈ- ബംഗളൂരു-മൈസൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ, വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടി വന്നിരുന്ന യാത്രാ സമയം കേവലം എട്ട് മണിക്കൂറായി കുറയും.

ആദ്യഘട്ടത്തില്‍ വിശാഖപട്ടണത്ത് നിന്നും വിജയവാഡയിലേക്കാവും വന്ദേഭാരത് സര്‍വീസ് നടത്തുക. പിന്നീട് ഇത് സെക്കന്തരാബാദിലേക്ക് നീട്ടും. ഡിസംബര്‍ ആദ്യവാരം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും. ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാനൂറ് വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന ഈ അതിവേഗ ട്രെയിനുകള്‍ റെയില്‍വേയുടെ മുഖം മാറ്റാനുതകുന്നതാണ്.

വന്ദേ ഭാരത് എക്സ്പ്രസ് ഈ വര്‍ഷം തന്നെ വിശാഖപട്ടണത്ത് നിന്നും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇതിനായി ജീവനക്കാരെ പരിശീലനത്തിന് വിധേയരാക്കിയിട്ടുണ്ട്.പൂര്‍ണമായും ശീതീകരിച്ച ട്രെയിനായ വന്ദേ ഭാരതില്‍ 1128 സീറ്റുകളുള്ള 16 കോച്ചുകളുണ്ടാകും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ 52 സെക്കന്‍ഡിനുള്ളില്‍ കഴിയും, പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാണ്. മുന്‍ പതിപ്പുകളേക്കാള്‍ ട്രെയിന് 38 ടണ്‍ ഭാരം കുറവാണ്.

You may also like

error: Content is protected !!
Join Our WhatsApp Group