ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള യുവാവിനെ മണാലിയിൽ ട്രക്കിങ്ങിനിടെ കാണാതായി. നാല് ദിവസം മുമ്പ് മണാലിയുടെ പ്രാന്തപ്രദേശങ്ങളിലെ വനത്തിലാണ് ബെംഗളൂരു സ്വദേശിയായ രാഹുൽ രമേശിനെ (35) കാണാതായത്.സോളാങ് കൈൾട്രാ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ മണാലിയിൽ എത്തിയിരുന്നത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ആദ്യദിനം തന്നെ ട്രക്കിങ്ങിന് പുറപ്പെട്ട രാഹുലിനെ കാണാതാകുകയായിരുന്നു.
രാഹുൽ ട്രെക്കിംഗ് കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചു. ഇതോടെ ഡിഎസ്പി മണാലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാണാതായ ട്രെക്കറിനായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ രാഹുലിനെ കണ്ടെത്തിയിട്ടില്ലെന്ന് കുളു എസ്പി സാക്ഷി വർമ പറഞ്ഞു. തിരച്ചിൽ നടക്കുകയാണെന്നും പോലീസ് സംഘം ഇന്ന് രാത്രി വനത്തിൽ ക്യാമ്പ് ചെയ്യുമെന്നും വർമ കൂട്ടിച്ചേർത്തു.ഇതിനിടെ രാഹുലിന്റെ ഫോൺ തിരച്ചിലിനിടയിൽ കണ്ടെത്തിയിട്ടുണ്ട്. വനപ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലുള്ള മേഖലയാണിത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരു സ്ത്രീക്കെതിരെ വന്യമൃഗങ്ങൾ ആക്രമണം നടത്തിയിരുന്നു.
അസമും മേഘാലയയും ഉള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഭൂചലനം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമും മേഘാലയയും ഉള്‍പ്പെടെ രാജ്യത്തെ 4 സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.തിങ്കളാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭൂമി കുലുങ്ങിയതായാണ് വിവരം. മേഘാലയയിലെ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച് മേഘാലയയില്‍ വൈകുന്നേരം 6.15 നാണ് ഭൂചലനം ഉണ്ടായത്. റെസുബെല്‍പാറയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് ഗാരോ കുന്നുകളില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.വടക്കൻ ബംഗാളിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിലിഗുരിയിലും കൂച്ച് ബെഹാറിലും ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച ഗാന്ധിജയന്തി അവധിയായതിനാല്‍ വൈകുന്നേരവും ആളുകള്‍ വീട്ടിലുണ്ടായിരുന്നു.
ഭൂചലനം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ആളുകള്‍ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. എന്നാല്‍, പ്രാഥമിക വിവരമനുസരിച്ച് ജീവനാശമോ സ്വത്ത് നഷ്‌ടമോ ഉണ്ടായിട്ടില്ല. ഡാര്‍ജിലിംഗിലെ മലനിരകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.ഞായറാഴ്ച രാവിലെ ഹരിയാനയുടെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി 11.26ന് ഹരിയാനയില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഹരിയാനയിലെ റോഹ്തക്കില്‍ നിന്ന് 7 കിലോമീറ്റര്‍ കിഴക്ക് തെക്ക് കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം