Home Featured ബംഗളുരു :ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു.

ബംഗളുരു :ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു.

ബെംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട യുവാവിനെ പാരാമെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ ആക്രമിച്ച് കൊള്ളയടിച്ചു.ഹെസ്സരഘട്ടയിലെ കൊടിഗെതിരുമലപുരയിലെ താമസക്കാരനായ ഹഫീസ്-ഉല്ലാ-ഖാൻ, പ്രതിയും വിധവയായ 31 കാരിയായ ലക്ഷ്മി പ്രിയയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ടു. തുടർന്ന് കണ്ടുമുട്ടിയപ്പോൾ യുവാവിനോടൊപ്പം ലക്ഷ്മി വീഡിയോ ഉണ്ടാക്കി, തുടർന്ന് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയായ സുനിൽ കുമാറിനെ (22) വിളിച്ചു.

ഇരുവരും ചേർന്ന് ഇയാളെ ബ്ലാക്ക് മെയിൽ ചെയ്ത് ആക്രമിക്കുന്നതിന് മുമ്പ് ഇയാളുടെ സ്വർണ്ണ ചെയിനും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. മദനായകനഹള്ളി പോലിസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡ സ്വദേശികളാണ് പ്രതികൾ.വിഡിയോ പോലീസിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ഖാനെ ബ്ലാക്ക് മെയിൽ ചെയ്തു. സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്നു.

എന്നാൽ ഖാൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിതു. 2.2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഒരു മൊബൈൽ ഫോണും രണ്ട് മോട്ടോർ സൈക്കിളുകളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു; സ്വാമി അമര്‍പുരിയുടെ ശിക്ഷ ഇന്ന് വിധിക്കും

ചണ്ഡീഗഡ്: ഹരിയാനയിലെ ഫത്തേഹാബാദില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച കേസില്‍ ജിലേബി ബാബ എന്നറിയപ്പെടുന്ന ആള്‍ ദൈവം സ്വാമി അമര്‍പുരിയുടെ ശിക്ഷ ഇന്ന് വിധിക്കും.വീഡിയോ ക്ലിപ്പുകള്‍ 2018-ലാണ് പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഫത്തേഹാബാദ് ജില്ലയിലെ തോഹാനയില്‍ പൊലീസ് സംഘമെത്തി അമര്‍പുരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ജനുവരി അഞ്ചിനാണ് കോടതി കണ്ടെത്തിയത്.

അമര്‍പുരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് 120 അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തതായി ഫത്തേഹാബാദ് വനിതാ പൊലീസ് ബിംലാ ദേവി സ്ഥിരീകരിച്ചിരുന്നു. 120 സ്ത്രീകളെ ബലാംത്സംഗം ചെയ്തത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് വീഡിയോ ക്ലിപ്പുകള്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ ഇരകളായ രണ്ട് സ്ത്രീകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇവരെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രതിയുടെ കൈവശം ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഓരോ സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നത് പ്രതി മൊബൈല്‍ ഫോണിലാണ് പകര്‍ത്തിയിരുന്നത്.പ്രേത ബാധയുണ്ടെന്ന് കരുതി പല സ്ത്രീകളും ജിലേബി ബാബയെ സമീപിക്കുമായിരുന്നു. ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മയക്കുമരുന്ന് കലര്‍ത്തിയ ദ്രാവകം നല്‍കി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇത് കൂടാതെ ചൂഷണത്തിനിരയായ സ്ത്രീകളെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group