Home Featured മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം: ബംഗളുരു സ്വദേശിയായ യുവതിയടക്കം രണ്ട് പേർ അറസ്‌‌റ്റിൽ

മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം: ബംഗളുരു സ്വദേശിയായ യുവതിയടക്കം രണ്ട് പേർ അറസ്‌‌റ്റിൽ

മയ്യഴി> മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപത്തെ ആയുർ പഞ്ചകർമ്മ സ്‌പാ മസാജ് സെന്ററിൽ പെൺവാണിഭം. തിരുമ്മൽ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ ഷാജി (49)യെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പൊലീസ്‌ അറസ്‌‌റ്റ്‌ ചെയ്‌തു. മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്‌ഡിലാണ് ഇവർ കുടുങ്ങിയത്‌. തിരുമ്മൽ കേന്ദ്രം സിഐ ശേഖർ അടച്ചുപൂട്ടിച്ചു.

മസാജ് സെന്ററിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് വാണിഭം നടത്തിയത്. കർണാടക, ആസാം, മണിപ്പൂർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെയാണ്‌ തിരുമ്മൽ കേന്ദ്രത്തിൽ എത്തിച്ചത്‌. ഓരോ ആഴ്‌‌ചയും കുട്ടികളെ മാറ്റിയാണ്‌ ഇടപാട്‌. മസാജ് സെന്ററിന് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. നടത്തിപ്പുകാരൻ ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്‌റ്റ് ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

ട്രെയിനില്‍ പരസ്യ മദ്യ സല്‍ക്കാരം, അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: ട്രെയിനില്‍ പരസ്യമായി മദ്യപിക്കുകയും യാത്രക്കാര്‍ക്ക് ശല്യമായി മദ്യം വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ലോക്മാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിലായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് യാത്രക്കാര്‍ക്ക് ശല്യമാകും വിധം മദ്യസല്‍ക്കാരം നടത്തിയത്. ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു മദ്യം സേവ. ശുചിമുറിയില്‍ എത്തിയവരെ വിളിച്ചും മദ്യം വിളമ്ബി.

പനവേല്‍ ഭാഗത്ത് നിന്ന് കയറിയ ഇവര്‍ തൃശൂര്‍ ഭാഗത്തുള്ളവരാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.’വാ അമ്മാവാ കുറച്ച്‌ കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ഇവര്‍ ആളുകളെ ക്ഷണിച്ച്‌ കുടിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുളളവര്‍ നിറഞ്ഞ കമ്ബാര്‍ട്ട്‌മെന്റില്‍ പുകവലിച്ചു.വടകരയില്‍നിന്ന് കയറിയ യാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. റെയില്‍വെ പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പൊലിസ് രണ്ടുപേരെ പിടികൂടി. പൊലിസിനെ കണ്ട് സംഘത്തിലെ മറ്റുളളവര്‍ രക്ഷപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group