മാനന്തവാടിയില്‍ ആഡംബര കാറില്‍ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്‌റൂം എക്സൈസ് പിടികൂടി. സംഭവത്തില്‍ ബാംഗളൂരു സ്വദേശിയായ രാഹുല്‍ റായ്‌യെ(38) അറസ്റ്റ് ചെയ്തു.276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറില്‍ നിന്നും പിടിച്ചെടുത്തു. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്ന് കുമിള്‍ ഇയാള്‍ ബംഗളൂരുവില്‍ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യമായി. മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർ ജിനോഷ്.പി.ആർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിപിൻ കുമാർ, പ്രിൻസ്.ടി.ജെ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത് ആദ്യമായാണ്. ആഗോള മാർക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി മരുന്നാണ്. സ്വന്തമായി മാജിക് മഷ്റൂം ഫാം ബംഗളൂരുവില്‍ നടത്തിവരുകയായിരുന്നുവെന്ന് പിടിയിലായ രാഹുല്‍ റായ് എക്‌സൈസിനോട് സമ്മതിച്ചു. ലഹരിക്കടത്തിന് പിന്നിലുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
കളിപ്പിക്കുന്നതിനിടെ പിറ്റ്ബുള്‍ ചെവി കടിച്ചുപറിച്ചു; തുന്നിച്ചേര്‍ക്കാന്‍ 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ
കളിപ്പിക്കുന്നതിനിടെ 22കാരന്റെ ചെവി കടിച്ചു പറിച്ച് പിറ്റ്ബുള്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.നേർത്ത തൊലിയില്‍ തൂങ്ങിക്കിടന്ന ചെവി 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്. രക്തസ്രാവമില്ലാതിരുന്നതോടെ ഡോക്ടർമാർ ഉടനെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇൻട്രിക്കറ്റ് മൈക്രോ സർജിക്കല്‍ റീ പ്ലാൻറേഷൻ എന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ചെവി തുന്നിച്ചേർത്തത്. ചെവിയിലേക്ക് രക്തചംക്രമണം പുനസ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇത് വിജയകരമായതോടെ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.തീരെ ചെറുതും 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പവുമുള്ള രക്തക്കുഴല്‍ പുനസ്ഥാപിക്കുകയാണ് ശസ്ത്രക്രിയയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. മോഹിത് ശർമയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ചെവിയിലെ രക്തക്കുഴലുകള്‍ വളരെ നേർത്തതാണ്. 0.5 മില്ലിമീറ്ററില്‍ താഴെയായിരിക്കും ഇത്. രക്തക്കുഴലുകള്‍ മുറിഞ്ഞതും, കൃത്യമായി മുറിഞ്ഞിട്ടില്ലാത്തുമെല്ലാം ശസ്ത്രക്രിയക്ക് വെല്ലുവിളിയായിരുന്നു. ധമനിയുടെയും ഞരമ്ബുകളുടെയും ഭാഗവും മുഴുവനായും മുറിവേറ്റിരുന്നു.
ഇത് മാറ്റാൻ ശരീരത്തിലെ മറ്റൊരു ഭാഗത്തുനിന്നും ഞരമ്ബ് എടുത്തുവെക്കുകയായിരുന്നു’, മോഹിത് ശർമ പറഞ്ഞു.40X മാഗ്നിഫിക്കേഷൻ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും സൂപ്പർ മൈക്രോസർജിക്കല്‍ ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർമാർ പറഞ്ഞു. ആറും അഞ്ചും മണിക്കൂറുകളില്‍ രണ്ട് ഘട്ടങ്ങളിലായി 11 മണിക്കൂറാണ് ശസ്ത്രക്രിയക്ക് ആകെയെടുത്ത സമയം.