ബെംഗളൂരു : ബെംഗളുരു മൈസൂരു ദേശീയപാതയിലെ വെള്ളക്കെട്ട് തുടരുന്നതിനു കാരണം അശാസ്ത്രീയ നിർമാണം. കഴിഞ്ഞ ദിവസം കണമിണികെ, ശേഷഗിരിഹള്ളി തടാകങ്ങൾ കരകവിഞ്ഞ് ഒഴുകിയപ്പോൾ പുതുതായി നിർമിച്ചു സർവീസ് റോഡുകൾ വരെ തകർന്നു.2 വർഷം മുൻപ് ദേശീയപാത 10 വരിയായി വികസിപ്പിക്കുന്ന തിന്റെ ഭാഗമായി, ബെംഗളൂരു നൈസ് റോഡ് ജംക്ഷൻ മുതൽ രാമനഗര വരെയുള്ള ഭാഗത്തെ തടാകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മഴവെള്ളക്കനാലുകൾ നികത്തിയിരുന്നു.
നേരത്തേ ഉണ്ടായിരുന്ന ചെറുതോടുകൾ ഉൾപ്പെടെ പൂർണമായി നികത്തിയതാണ് തടാകം കരകവിഞ്ഞ് തിരക്കേ റിയ റോഡിലേക്ക് കുത്തിയൊനിക്കാൻ കാരണമായത്. 6 അടി താഴ്ചയുണ്ടായിരുന്ന കലുങ്കുകൾറോഡ് നിർമാണത്തിന്റെ ഭാഗമായി 2 അടിയാക്കി കുറച്ചിട്ടുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശവാസികൾ പരാതി ഉന്നയിച്ചപ്പോൾ ദേശീയപാത അതോറിറ്റി അധികൃതർ (എൻഎച്ച്എഐ) വേണ്ട പരിഗണന പോലും നൽകിയില്ല.

മഴവെള്ള കനാലുകൾ പുനർനിർമിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തന്നെ നേരിടേണ്ടിവരുമെന്നും പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി വീട്ടു പകരണങ്ങളും ഫർണിച്ചറും നശിച്ചു.ഈ മാസം ആദ്യം ബെംഗളുരു മൈസുരു ദേശീയപാതയിലെ മദുരിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബുദന്നൂർ തടാകം കരകവിഞ്ഞൊഴുകിയതോടെയാണ് ഗതാഗതം മുടങ്ങിയത്.
മെട്രോ നിർമാണത്തിന്റെ ഭാഗമായി മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ മഴവെള്ളക്കനാലുകൾ നികത്തിയപ്പോൾ അവിടെയും സമാനമായ സാഹചര്യം നേരിട്ടിരുന്നു. കനാലുകളുടെ വീതി കുറച്ചതിനാൽ വെള്ളം കുത്തി യൊലിച്ച് എത്തിയതോടെ മൈലസയിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞ് ഒരാഴ്ചയോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഓണത്തിന് നാടണയാം; കൂടുതല്‍ സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി
കണ്ണൂര്‍: ഓണാവധിക്ക് കര്‍ണാടകയില്‍നിന്ന് കൂടുതല്‍ സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്നുള്ള മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്.കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും മൂന്ന് ബസുകള്‍ അധികം സര്‍വിസ് നടത്താനാണ് തീരുമാനം.യാത്രക്കാര്‍ കൂടുകയാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിയേക്കും.
നിലവില്‍ നാല് ബസുകളാണ് കണ്ണൂര്‍ -ബംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. രാത്രിയില്‍ മൂന്നും പകല്‍ ഒരു ബസുമാണ് ഇപ്പോള്‍ ഓടുന്നത്. ഇതിനുപുറമെയാണ് മൂന്ന് ബസുകള്‍ കൂടി ഓണക്കാലത്ത് നിരത്തിലിറങ്ങുക. ഇതോടെ ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് ഓണാവധിക്ക് ഏഴ് ബസുകളുടെ സര്‍വിസ് യാത്രക്കാര്‍ക്ക് ലഭിക്കും. ഓണ്‍ലൈനിലൂടെയടക്കം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.കൂടുതല്‍ സര്‍വിസ് നടത്തുന്നതിലൂടെ അധികലാഭവും കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നു.
ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലാണ് ബംഗളൂരുവില്‍ നിന്നുള്ള കൂടുതല്‍ മലയാളികള്‍ നാട്ടിലെത്തുന്നത്. ഈ കാലയളവിലാണ് കൂടുതല്‍ സര്‍വിസിലൂടെ കെ.എസ്.ആര്‍.ടി.സി അധിക വരുമാനം നേടുന്നതും. കേരളത്തിനുപുറമെ കര്‍ണാടക ആര്‍.ടി.സിയും കൂടുതല്‍ സര്‍വിസുകള്‍ ഓണക്കാലത്ത് നിരത്തിലിറക്കുന്നുണ്ട്.മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കര്‍ണാടക ആര്‍.ടി.സി സര്‍വിസ് നടത്തുക.
അടുത്ത മാസം 11 വരെ സര്‍വിസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. 20 ബസുകള്‍ പ്രത്യേക സര്‍വിസിന് അനുവദിച്ചു. ആവശ്യം വന്നാല്‍ കൂടുതല്‍ ബസുകള്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പുതുച്ചേരിയിലേക്കും സര്വിസ്കണ്ണൂരില്നിന്ന് പുതുച്ചേരിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് സെപ്റ്റംബര്‍ മൂന്നുമുതല്‍ ഓടിത്തുടങ്ങും.
മൂന്നിന് കണ്ണൂര്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വിസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.എ.സി സ്ലീപ്പര്‍ സ്വിഫ്റ്റ് ബസാണ് സര്‍വിസ് നടത്തുക. കണ്ണൂരില്‍നിന്ന് വൈകീട്ട് അഞ്ചുമണിക്ക് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലര്‍ച്ച 6.30ന് പുതുച്ചേരിയിലെത്തും. വൈകീട്ട് ആറിന് അവിടെനിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ ഏഴോടെ കണ്ണൂരിലെത്തും.