കെഎസ്ആർ ബെംഗളൂരു-മൈസൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. ദസറ സമാപിക്കുന്ന 5 വരെയാണ് 18 കോച്ചുകളുള്ള ട്രെയിൻ സർവീസ് നടത്തുക. മൈസൂരു കെഎസ്ആർ ബെംഗളൂരു (06215) എക്സ്പ്രസ് രാത്രി 11.30നു മൈസൂരുവിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 2.45നു ബെംഗളൂരുവിലെത്തും. കെ.എ സ്ആർ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പുലർച്ചെ 3നു ബെംഗളൂ രുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.20നു മൈസൂരുവിലെത്തും
യാത്ര ഇനി തനിച്ച് … ഭര്‍ത്താവ് വിജയന്റെ ആഗ്രഹം സഫലീകരിക്കാന്‍ ജപ്പാന് യാത്രയ്ക്കൊരുങ്ങുകയാണ് മോഹന
ഭര്‍ത്താവ് വിജയന്റെ ആഗ്രഹം സഫലീകരിക്കാന്‍ ജപ്പാന് യാത്രയ്ക്കൊരുങ്ങുകയാണ് എറണാകുളം ഗാന്ധിനഗര്‍ ശ്രീ ബാലാജി കോഫീ ഷോപ്പിലെ മോഹന.ഇത്രയും കാലവും ഒരുമിച്ചായിരുന്നു യാത്ര.എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫിഷോപ്പിലെ വിജയന് -മോഹന ദമ്ബതികള്‍ ലോകം ചുറ്റിയ വാര്‍ത്തകളും ഫീച്ചറുകളും മലയാളി ആഘോഷമാക്കി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അവര്‍ ചുറ്റിക്കണ്ടത് ഇരുപത്തിയാറ് രാജ്യങ്ങള്‍…
യാത്രകളിലെല്ലാം മോഹനയും വിജയനുംഒരുമിച്ചായിരുന്നു.ജീവിതയാത്ര അവസാനിപ്പിച്ച് വിജയന് മടങ്ങിയതോടെ മോഹന ഒറ്റയ്ക്കായി. എന്നാല്‍ താനില്ലെങ്കിലും യാത്രമുടക്കരുതെന്ന് വിജയന് മോഹനയ്ക്ക് ഉപദേശം നല്‍കിയിരുന്നു. പ്രിയതമന്റെ ആ ആഗ്രഹ സഫലീകരണത്തിനായുള്ള ഒരുക്കത്തിലാണിപ്പോള്‍ മോഹന. ഒരു ജപ്പാന് യാത്രയുടെ തയ്യാറെടുപ്പിനിടെ കോഫീ ഷോപ്പിലിരുന്ന് യാത്രകളെക്കുറിച്ച് മോഹന സംസാരിച്ചു.
ജപ്പാന് യാത്രജപ്പാനിലേയ്ക്കുള്ള യാത്രയെക്കുറിച്ച് വിജയേട്ടനെന്നും പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഞങ്ങള്‍ ഒരുങ്ങുകയായിരുന്നു. പക്ഷെ ആ സമയത്താണ് വിജയേട്ടന്, ഇത് പറയുമ്ബോഴും വിഷമം ഉള്ളിലൊതുക്കാന്‍ ശ്രമിക്കുന്ന മോഹനയായിരുന്നു നമുക്ക് മുന്നില്‍. വിജയേട്ടന്റെ ആഗ്രഹമായിരുന്നു അത്. മാര്‍ച്ച് ഇരുപത്തിയൊന്നിനാണ് ആ യാത്ര. ഇനിയും ദിവസങ്ങളുണ്ടല്ലോ, പാതിവഴിയില്‍ നിര്‍ത്തിവെച്ച ആ യാത്രയെ സഫലീകരിക്കാനുള്ള ഒരുക്കത്തിലാണ്. കൊച്ചുമകളുണ്ടാകും എനിക്കൊപ്പം. ചെറുപ്പം മുതല്‍ക്കെ യാത്രകളെനിക്ക് പ്രിയപ്പെട്ടതായിരുന്നു. യാത്ര പോകാനും വളരെ ഇഷ്ടമായിരുന്നു. അന്നത്തെക്കാലത്ത് വീട്ടില്‍ നിന്നും എതിര്‍പ്പുകളായിരുന്നു.
ഞങ്ങള്‍ അഞ്ച് പേരായിരുന്നു. വീട്ടില്‍ ഞാന്‍ മൂത്തയാളായിരുന്നു. വിവാഹത്തിനുശേഷം വിജയേട്ടനൊപ്പം യാത്രകള്‍ ചെയ്തു. ചേട്ടനും യാത്രകളിഷ്ടമായിരുന്നു. കൂടുതലും ഞങ്ങള്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്.2007 പകുതിയിലാണ് ഞങ്ങള്‍ വലിയ യാത്രകളിലേയ്ക്ക് കടന്നത്. യാത്രകളുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരേ മനസായിരുന്നു. വിജയേട്ടന് യാത്ര പോയാല്‍ ഞാനും പോകുമായിരുന്നു.
ഇനി കാണാനാഗ്രഹമുള്ള രാജ്യമുണ്ടോ എന്നതിന് മറുപടി കുടുകുടാന്നൊരു പൊട്ടിച്ചിരിയായിരുന്നു. ഇനി വലിയ ആഗ്രഹങ്ങളൊന്നുമില്ല. ചെറിയ യാത്രകള്‍ നടത്തണം. ഇന്ത്യ ഒന്ന് കറങ്ങിക്കാണണം. പോകാത്ത സ്ഥലങ്ങളില്‍ പോകണം. കാശ്മീര്‍, നേപ്പാള്‍, കൊല്‍ക്കത്ത ഇവിടെയെല്ലാം പോകാനാഗ്രഹിക്കുന്നുണ്ട്. മനസില്‍ കരുതിയിട്ടുണ്ട്. പോകാന്‍ കഴിയുമോയെന്നറിയില്ല.യേശുക്രിസ്തുവിന്റെ നാട്ടില്വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ഞങ്ങള്‍ യാത്രകള്‍ക്കു തുടക്കമിട്ടത്.
ആദ്യമെല്ലാം ക്ഷേത്രങ്ങളിലും പിന്നീട് വാഗമണ്‍, സിങ്കപ്പൂര്‍, ഗോവ, ആഗ്ര, പഞ്ചാബ്, മധുര തുടങ്ങിയ സ്ഥലങ്ങളിലും. ദുബായ്, ഷാര്‍ജ, പിന്നീട് യേശു ക്രിസ്തു ജനിച്ച സ്ഥലം ഇവിടെയെല്ലാമായിരുന്നു ഞങ്ങളുടെ ആദ്യ വിദേശ യാത്രകള്‍. അങ്ങനെയൊരു പത്തു പതിനെട്ടു ദിവസങ്ങള്‍ അവിടെ ഞങ്ങള്‍ കറങ്ങിക്കണ്ടു.
യേശുക്രിസ്തുവിന്റെ നാട്ടിലേയ്ക്കുള്ള യാത്രയുടെ ഒരുക്കത്തില്‍ ചേട്ടനോട് ആളുകള്‍ ചോദിക്കുകയുണ്ടായി. ’ നിങ്ങള്‍ ഹിന്ദുക്കളല്ലേ, അവിടെ പോകുന്നതെന്തിനാണെന്ന് .” അപ്പോള്‍ ചേട്ടന് പറഞ്ഞത് ഞങ്ങള്‍ പോകാത്ത സ്ഥലമാണിത്. ജാതിഭേദമില്ല ഞങ്ങള്‍ക്ക്, പോകണമെന്ന് തോന്നിയാല്‍ നമ്മളവിടെ പോണമെന്നായിരുന്നു.എനിക്കാദ്യം ഒന്നുമറിയില്ലായിരുന്നു. ഓരോ രാജ്യങ്ങള്‍, അവിടുത്തെ സംസ്കാരം, ഭാഷ. എല്ലാം വ്യത്യസ്തമായിരുന്നു.
ഓരോ യാത്രകളിലും ഞങ്ങള്‍ക്ക് നല്ല ചില മനുഷ്യരെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. വിജയേട്ടന് ഭാഷകള്‍ വേണ്ടവിധം കൈകാര്യം ചെയ്യാനറിയാമായിരുന്നു.സ്വിറ്റ്സര്‍ലാന്‍ഡും ന്യൂസീലാന്ഡുമായിരുന്നു പോയ യാത്രകളിലെന്നും പ്രിയപ്പെട്ടത്. ആദ്യ യാത്ര കഴിഞ്ഞയുടന്‍ ചേട്ടന് തന്നെ പറഞ്ഞിരുന്നു ഇനിയും നമുക്ക് യാത്രകള്‍ പോകണമെന്ന്. ചേട്ടന് നല്ല അദ്ധ്വാനിയായിരുന്നു. അനാവശ്യമായി പൈസ നശിപ്പിക്കില്ലായിരുന്നു. അങ്ങനെയെല്ലാം പൈസ സ്വരൂപിച്ചായിരുന്നു യാത്രകള്‍.
നല്ല സഹകരണത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോയിരുന്നത്, മക്കളായാലും നല്ല പിന്തുണയാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ കുടുംബത്തോടൊപ്പം ചൈനയിലും റഷ്യയിലും പോയിരുന്നു. അന്ന് എല്ലാവര്ക്കും ഒരുമിച്ച് പോകാന്‍ കഴിഞ്ഞു. വിജയേട്ടനും ഞാനും നല്ല സന്തോഷത്തിലായിരുന്നു.വിജയേട്ടനില്ലാതെവിഷമമുണ്ട്. പക്ഷേ ചേട്ടനാഗ്രഹിച്ചതാണ് ആ ഒരു യാത്ര. ചേട്ടനിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളൊരുമിച്ചവിടെ പോയി വരുമായിരുന്നു. ഇത്രയും കാലതാമസം വരില്ലായിരുന്നു. അടുത്ത യാത്ര ജപ്പാനിലേക്കാണെന്ന് ചേട്ടന് പറയുമായിരുന്നു. പക്ഷെ…റഷ്യയില്‍ പോയി വരുമ്ബോള്‍ ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അവിടുത്തെ തണുപ്പൊരു പ്രശ്നമായിരുന്നു. റഷ്യന്‍ യാത്ര കഴിഞ്ഞയുടന്‍ കഴിഞ്ഞ ഓണക്കാലത്ത് ഊട്ടിയിലും ഞങ്ങള്‍ കുടുംബമൊത്ത് പോയി.
ഞങ്ങള്‍ റഷ്യയില്‍ പോയി വന്ന് ഇരുപതാം ദിവസമാണ് വിജയേട്ടന് പോകുന്നത്. ഇപ്പോഴും ആ വിഷമം മനസിലുണ്ട്. അന്ന് വിജയേട്ടന് പോയി, രണ്ട് മൂന്ന് മാസങ്ങള്‍ സഹിക്കാന്‍ കഴിയില്ലായിരുന്നു. പിന്നെ മനസിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. ജനനമുണ്ടെങ്കില്‍ മരണവുമുണ്ടല്ലോ, എല്ലാവര്ക്കുമുള്ളതാണത്. വിഷമിച്ചിരുന്നിട്ട് കാര്യമില്ല. വിജയേട്ടന് ഈ കട വളരെ പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ത്തന്നെ ഞാനും ഈ കടയെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.ഈ കടയിലിരിക്കാന്‍ കൂടുതലും ശ്രമിക്കുന്നു. വിജയേട്ടന് ഇടയ്ക്ക് തമാശയ്ക്ക് പറയുമായിരുന്നു. ’ ഞാന്‍ പോയാല്‍ നിങ്ങളെന്ത് ചെയ്യുമെന്ന് ”. അതിനുള്ള മറുപടിയും വിജയേട്ടന് പറയുമായിരുന്നു.നിങ്ങളെല്ലാവരും ഒത്തൊരുമയോടെ സ്നേഹമായിട്ട് മുന്നോട്ട് പോകണം. അതാണെന്റെ ആഗ്രഹം. ഞാന്‍ പോകുന്ന പോലെ പോയില്ലെങ്കിലും കഴിയുന്ന പോലെ യാത്രകള്‍ ചെയ്യണം.