ബെംഗളൂരു:ബെംഗളുരു മൈസൂരു റൂട്ടിൽ ഇന്ന് മുതൽ 20 ട്രെയിനുകളുടെ വേഗം കൂട്ടി ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളി-മസൂരു എക്സ്പ്രസ് (16316) 5 മിനിറ്റ് നേരത്തെ രാവിലെ 11.15നു മൈസൂരുവിലെത്തും. രാവിലെ 8.30നു കെഎസ്ആർ ബെംഗളൂരുവിലെത്തി 8.50നു പുറപ്പെടും. നിലവിൽ 8.30നു എത്തി 8.35നാണ് പുറപ്പെട്ടിരുന്നത്.
കെങ്കേരി 9.09 (പഴയ സമയം 8.54). രാമനഗര 9.33 (9.18), മണ്ഡ്യ 10,09 (9.59), മൈസൂരു 11.15 (11.20) എന്നിങ്ങനെയാണ് പുതുക്കിയ സമയപ്പട്ടിക. കൊച്ചു വേളിക്കും ബെംഗളൂരു കന്റോൺമെന്റിനും ഇടയിൽ നിലവിലെ സമയപ്പട്ടിക പ്രകാരം തന്നെയാണ് ട്രെയിൻ സർവീസ് നടത്തുക.മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റെ സമയത്തിലും മാറ്റമില്ല.
മൈസൂരു-ബെംഗളൂരു റൂട്ടിൽ 8 ട്രെയിനുകൾ കൂടി സൂപ്പർഫാസ്റ്റ്
മൈസൂരു ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന 8 എക്സ്പ്ര ട്രെയിനുകൾ ഇന്ന് മുതൽ സൂപ്പർഫാസ്റ്റായി ഓടും. ട്രെയിനുകളുടെ നമ്പറിലും ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. മൈസൂരു കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (പുതിയ നമ്പർ -20659), കെഎസ്ആർ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് (20660), മൈസൂരു കെഎസ്ആർ ബെംഗളൂരു (20623), കെഎസർ ബെംഗളൂരു-മൈസൂരു (20624) ട്രെയിനുകളാണ് സൂപ്പർ ഫാസ്റ്റാക്കിയത്.
കൂടാതെ മൈസൂരു മൈലാടുംതുറെ എക്സ്പസ് (16231), മൈലാടുംതുറെ മൈസൂരു (16232), മൈസൂരു- ഷിർദി (16217), ഷിർദി-മൈസൂരു (16218) ട്രെയിനുകൾ മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ സൂപ്പർഫാസ്റ്റായി ഓടും.
നവംബര്‍ 19 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നവംബര്‍ 19 ന് പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) അംഗങ്ങളാണ് പണി മുടക്കുക.നവംബര്‍ 19 ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കും. ബാങ്ക് യൂണിയനുകളില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ഇരകളാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ All India Bank Employees’ Association (AIBEA) അംഗങ്ങള്‍ നടത്തുന്ന പണിമുടക്ക് നവംബര്‍ 19ന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.എഐബിഇഎ (AIBEA) ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറയുന്നതനുസരിച്ച്, സമീപകാലങ്ങളില്‍ ജീവനക്കാരുടെ നേര്‍ക്ക് ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുക മാത്രമല്ല, ഇതിലെല്ലാം പൊതുവായ ഒരു സംഗതി കാണുവാന്‍ കഴിയുന്നുണ്ട്.
അതായത്, ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യൂണിയനില്‍ സജീവമായ അംഗങ്ങളാണ് എന്നതാണ് അത്. അതിനാല്‍, AIBEA ഇത്തരത്തിലുള്ള സംഭവങ്ങളെ ചെറുക്കാനും തിരിച്ചടിക്കാനും ശ്രമിക്കേണ്ടതുണ്ട്, വെങ്കിടാചലം പറഞ്ഞു.അതുകൂടാതെ, നിരവധി ബാങ്കുകള്‍ എഐബിഇഎ യൂണിയന്‍ നേതാക്കളെ പിരിച്ചുവിടുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. സൊനാലി ബാങ്ക്, എംയുഎഫ്ജി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോയത്, അദ്ദേഹം പറഞ്ഞു.
കൂടാതെ, ബാങ്ക് ഓഫ് മഹാരാഷ്ട്ര പോലുള്ള സര്‍ക്കാര്‍ ബാങ്കുകള്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവ നിരവധി ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ ജോലിക്കാരെ നിയമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
വെങ്കിടാചലം പറയുന്നതനുസരിച്ച്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇപ്പോള്‍ “ജംഗിള്‍ രാജ്” ആണ് നടക്കുന്നത്. മാനേജ്‌മെന്റുകള്‍ വിവേചനരഹിതമായി ജീവനക്കാരെ സ്ഥലം മാറ്റുന്നു. 3,300 ലധികം ക്ലറിക്കല്‍ സ്റ്റാഫുകളെയാണ് ഒരു സ്ഥലത്തുനിന്നും മറ്റൊന്നിലേക്ക് മാറ്റിയതായി വെങ്കിടാചലം പറയുന്നു.അതേസമയം രാജ്യവ്യാപക പണിമുടക്കിന് മുന്‍പായി എഐബിഇഎ അംഗങ്ങള്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.