ബെംഗളൂരു: 10 വരിയായി വികസിപ്പിച്ച മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ (എൻഎച്ച് 275) ആദ്യഘട്ടത്തിലെ ടോൾ പിരിവ് ഫെബ്രുവരി 15ന് ആരംഭിക്കും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ ടോൾ പിരിവാണ് ആരംഭിക്കുക. നഗരാതിർത്തിയായ ബിഡദി കണമിനിക്കെയിൽ ടോൾ പ്ലാസ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദഘട്ട-മൈസൂരു 61 കിലോമീറ്റർ ദൂരത്ത ടോൾ പിരിവ് പിന്നീട് ആരംഭിക്കും. ഈ പാതയിൽ ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് ടോൾ പ്ലാസ നിർമിച്ചിരിക്കുന്നത്.
ടോൾ പ്ലാസകളിൽ11 ഗേറ്റുകൾ:ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സംവിധാനത്തോടെയുള്ള 11 ഗേറ്റുകളുണ്ട്. ടോൾ നിരക്ക് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ബിഒടി അടിസ്ഥാനത്തിൽ നവീകരിച്ച ദേശീയപാതകളിൽ കിലോമീറ്ററി ന് 1.5 രൂപ മുതൽ 2 രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്.റോഡിന്റെ നീളം, പാലങ്ങൾ, അടിപ്പാതകൾ എന്നിവ പരിഗണിച്ചാണ് ടോൾ നിശ്ചയിക്കുന്നത്. 118 കിലോമീറ്റർ വരുന്ന ബെംഗളുരു- മൈസൂരു ദേശീയപാതയിൽ 9 വലിയ പാലങ്ങളും 42 ചെറിയ പാലങ്ങളും 64 അടിപ്പാത കളും 11 മേൽപാലങ്ങളും 5 ബൈപാസുകളുമാണ് പുതുതായി നിർമിച്ചത്.
മനുഷ്യ വിസര്‍ജ്യം തള്ളിയതോടെ വഴിനടക്കാന്‍ പോലും കഴിയാതെ കുടുംബങ്ങള്‍ ദുരിതത്തില്‍
കുണ്ടറ: പുലര്‍ച്ച പാതയോരത്ത് വലിയ തോതില്‍ മനുഷ്യ വിസര്‍ജ്യം തള്ളിയതോടെ വഴിനടക്കാന്‍ പോലും കഴിയാതെ 150 കുടുംബങ്ങള്‍ ദുരിതത്തില്‍.ഇടക്കര നഗര്‍ റെസിഡന്റ്‌സ് അസോസിയേഷനിലെ താമസക്കാര്‍ക്കാണ് ദുരിതം.മൂന്ന് പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന അലിന്‍ഡ് ഫാക്ടറിക്കും മുമ്ബ് ജീവനക്കാര്‍ താമസിച്ചിരുന്ന എഫ്.എ.സി.ടി ക്വാര്‍ട്ടേഴ്‌സിനും മധ്യഭാഗത്ത് കൂടിയുള്ള വഴിയോരത്താണ് മാലിന്യം തള്ളിയത്.
കമ്ബനി പ്രവര്‍ത്തനരഹിതമായതോടെ കമ്ബനിയുടെയും എഫ്.എ.സി.ടി ക്വാര്‍ട്ടേഴ്‌സിന്റെയും മതിലുകള്‍ പലഭാഗത്തും തകര്‍ന്ന നിലയിലാണ്. ഇവിടെയാണ് മാലിന്യം തള്ളുന്നത്. പ്രദേശം കുണ്ടറ, പേരയം പഞ്ചായത്തുകളുടെ അതിര്‍ത്തി സ്ഥലമാണ്.സെപ്റ്റിക് മാലിന്യത്തിന് പുറമേ, കാറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും മാലിന്യം വലിയ തോതില്‍ ഇവിടെ തള്ളുകയാണ്.
സംഭവം അറിഞ്ഞ് പേരയം പഞ്ചായത്തംഗം സില്‍വിയ സെബാസ്റ്റ്യന്‍, കുണ്ടറ പഞ്ചായത്തംഗം ഷാര്‍ലറ്റ് നിര്‍മല്‍, വാര്‍ഡ് കോഓഡിനേറ്റര്‍ ശോഭ സില്‍വരാജന്‍, ഇടക്കര റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജെ. സില്‍വരാജന്‍, പ്രസിഡന്റ് വിമല ജര്‍മിയാസ്, അമ്ബിളി ജോര്‍ജ്, ടി.എല്‍. സോനു എന്നിവര്‍ സ്ഥലത്തെത്തി. പഞ്ചായത്തിനും പൊലീസിനും ആരോഗ്യവകുപ്പിനും കലക്ടര്‍ക്കും പ്രദേശവാസികള്‍ പരാതി നല്‍കും.