Home Featured മൈസൂരു-ബെംഗളൂരു പാതയിൽ കൂടുതൽ സർവിസ് റോഡുകൾ വരുന്നു

മൈസൂരു-ബെംഗളൂരു പാതയിൽ കൂടുതൽ സർവിസ് റോഡുകൾ വരുന്നു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു പാതയിൽ കൂടുതൽ വികസനപ്രവൃത്തികൾ വരുന്നു. കൂടുതൽ സർവീസ് റോഡുകൾ നിർമിക്കാനാണ് പദ്ധതി.വിവിധഭാഗങ്ങളിൽ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്.പാതയിലൂടെ വരുന്നവർക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും.

ഇതിനായി സർവീസ് റോഡുകൾ നിർമിക്കണമെന്ന് നാട്ടുകാർ കുറേക്കാലമായി ആവശ്യമുയർത്തി വരുന്നതായിരുന്നു. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു.ഏഴുമീറ്റർ വീതിയിലുള്ള റോഡുകളാണ് നിർമിക്കുക. റോഡുമായി ബന്ധിപ്പിച്ച് ടോൾ ബൂത്തുകളുമുണ്ടാകും.

8 മണിക്കൂർ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതിരുന്നാൽ ലഭിക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ; വിചിത്ര മത്സരത്തി​ന്റെ നിബന്ധനകൾ ഇവയാണ്…

വിചിത്രമായ മത്സരം സംഘടിപ്പിച്ച് ചൈനയിലെ ഒരു ഷോപ്പിം​ഗ് സെ​ന്റർ. എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതെയിരുന്ന ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് മത്സരം നടന്നത്.

മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. മത്സരത്തിന് മുമ്പ്, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സംഘാടകർക്ക് നൽകണം. കൂടാതെ ഐപാഡുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിര സാഹചര്യങ്ങളിൽ, പങ്കെടുക്കുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ സംഘാടകർ നൽകുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈൽ ഫോൺ ഉപയോഗിക്കാം.

വിചിത്രമായ മത്സരം സംഘടിപ്പിച്ച് ചൈനയിലെ ഒരു ഷോപ്പിം​ഗ് സെ​ന്റർ. എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതെയിരുന്ന ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് മത്സരം നടന്നത്.മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്.

മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. മത്സരത്തിന് മുമ്പ്, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സംഘാടകർക്ക് നൽകണം. കൂടാതെ ഐപാഡുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിര സാഹചര്യങ്ങളിൽ, പങ്കെടുക്കുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ സംഘാടകർ നൽകുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈൽ ഫോൺ ഉപയോഗിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group