Home Featured ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാത; ആദ്യഘട്ട ടോള്‍ പിരിവ് ഫെബ്രുവരി 15 മുതല്‍

ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാത; ആദ്യഘട്ട ടോള്‍ പിരിവ് ഫെബ്രുവരി 15 മുതല്‍

കൊച്ചി: ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയില്‍ ആദ്യഘട്ട ടോള്‍ പിരിക്കല്‍ ഉടന്‍ ആരംഭിക്കും. ഫെബ്രുവരി 15 മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുന്നത്.ബംഗളൂരു-നിദാഘട്ട ഭാഗത്താണ് ആദ്യം ടോള്‍ പിരിക്കല്‍ ആരംഭിക്കുക. ടോള്‍ പിരിവ് തുടങ്ങുന്ന വിവരം മൈസൂരു എം.പി. പ്രതാപസിംഹയാണ് ടോള്‍ പിരിവ് നടത്തുന്ന വിവരം അറിയിച്ചത്.പാതയില്‍ ആകെ മൂന്ന് ടോള്‍ ബൂത്തുകളാണ് ഉള്ളത്.

എന്നാല്‍, രണ്ട് ടോള്‍ ബൂത്തുകളില്‍ നിന്നാണ് ടോള്‍ പിരിക്കുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മൈസൂരു-നിദാഘട്ട ഭാഗത്ത് ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ആദ്യത്തെ ടോള്‍ ബൂത്തുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും ടോള്‍ ബൂത്തുകള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത് ബെംഗളൂരു-നിദാഘട്ട ഭാഗത്ത് ബിഡദിക്ക് സമീപത്തെ കനിമിനികെയിലാണ്.

11 ഗേറ്റുകളായിരിക്കും ഓരോ ടോള്‍ ബൂത്തിലും ഉണ്ടാകുക. അത്യാധുനിക ടോള്‍ പിരിവ് സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. ആകെ പദ്ധതിച്ചെലവും പ്രതിദിനമുള്ള വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയശേഷമേ ടോള്‍ നിരക്ക് തീരുമാനിക്കൂവെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചിട്ടുള്ളത്

തത്ത പറന്നു വന്ന് ദേഹത്തിരുന്നു; പേടിച്ചു വീണ് ഡോക്ടറുടെ ഇടുപ്പെല്ലിന് പരിക്ക്; ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും തടവും

വളര്‍ത്തു തത്ത മൂലം ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും രണ്ടു മാസം തടവ് ശിക്ഷയും. തായ്‌വാന്‍ സ്വദേശിയായ ഹുവാങ് എന്ന ഉടമയ്ക്ക് ആണ് തത്ത മൂലം വലിയ വിന വന്നിരിക്കുന്നത്.അയല്‍വാസിയായ ഡോ. ലിന്‍ ആണ് പരാതിക്കാരന്‍. ഡോ.ലിന്നിനെ ജോഗിങ്ങിനിടയിയില്‍ മക്കാവ് ഇനത്തില്‍പെട്ട തത്ത വീഴ്ത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

ജോഗിങ്ങിനിടയില്‍ അപ്രതീക്ഷിതമായി പറന്നെത്തിയ തത്ത തോളില്‍ വന്നിരുന്ന് ശക്തമായി ചിറകടിച്ചതോടെ ഡോക്ടര്‍ പേടിച്ച്‌ താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സാമ്ബത്തിക നഷ്ടമുണ്ടായതോടെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. മക്കാവ് ഇനത്തില്‍ പെട്ട തത്തകളെ സ്വതന്ത്രമായി പറക്കാന്‍ വിട്ടിരിക്കുകയായിരുന്നു ഹുവാങ്.

ഇതിനിടയിലാണ് തത്ത പറന്നുചെന്ന് ഡോക്ടറുടെ തോളത്തിരുന്നതും അപകടം സംഭവിച്ചതും.ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ഡോക്ടര്‍ക്ക് ആറ് മാസത്തോളം പൂര്‍ണ വിശ്രമം വേണ്ടിവന്നു. പ്ലാസ്റ്റിക് സര്‍ജന്‍ ആയതിനാല്‍ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നും എന്നാല്‍ അപകടത്തിന് ശേഷം ഇത്രയും സമയം നില്‍ക്കാനാവില്ലെന്നും ഡോക്ടറുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നടക്കാനാകുമെങ്കിലും അധിക സമയം നില്‍ക്കാന്‍ സാധിക്കില്ല. കൂടുതല്‍ സമയം നിന്ന് ജോലിയെടുക്കുമ്ബോള്‍ മരവിപ്പ് അനുഭവപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

40 സെന്‍റിമീറ്റര്‍ ഉയരവും ചിറകുകള്‍ക്ക് 6 സെന്‍റിമീറ്റര്‍ നീളവുമുള്ള തത്തയെ വളര്‍ത്തുമ്ബോള്‍ ഉടമ ആവശ്യമായ മുന്‍കരുതലുകളെടുക്കണമായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഉടയുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് കോടതിയുടെ വിലയിരുത്തല്‍ ഉത്തരവിനെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഹുവാങ് ഇത്രയുമധികം തുക പിഴയടയ്ക്കേണ്ടി വരുന്നതിനെ എതിര്‍ക്കുകയും ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group