Home Featured ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.

ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സർവീസ് റോഡുകളുമാണ് നിർമ്മിച്ചിട്ടുള്ളത്.ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം നിലവിൽ 3 മുതൽ 4 മണിക്കൂർ വരെയാണ്. ഈ പാതയുടെ വരവോടെ ഇത് മണിക്കൂർ 10 മിനിറ്റായി കുറയ്ക്കാൻ സാധിക്കും.

സര്‍ജറിക്ക് കൈക്കൂലി , രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍അപ്ഡേറ്റായിരിക്കാം ദിവസവും

തൃശൂര്‍: സര്‍ജറിക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വനിതയടക്കം രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ പിടിയിലിയി.ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000 രൂപയും, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയുമണ് വാങ്ങിയത്.പാവറട്ടി പൂവത്തൂര്‍ സ്വദേശിയായ വീട്ടമ്മയെ ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവരുടെ ഭര്‍ത്താവിനോടാണ് ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ജിം പോളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെണി ഒരുക്കി. ആശുപത്രിക്ക് മുന്നില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറികളില്‍ വച്ച്‌ തുക കൈപ്പറ്റുന്നതിനിടെ ഡോ. വര്‍ഗീസ് കോശിയും ഡോ. വീണ വര്‍ഗീസും പിടിയിലാവുകയായിരുന്നു.രണ്ട് മാസം മുമ്ബ് പരാതിക്കാരന്റെ ഭാര്യയെ പ്രസവം നിറുത്തുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴും ഡോ. പ്രദീപ് വര്‍ഗീസ് കോശി കൈക്കൂലി വാങ്ങിയിരുന്നു. ഇയാളുടെ കുന്നംകുളത്തുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group