Home Featured ബംഗളൂരു: ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ; വാഹനമുടമകള്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.

ബംഗളൂരു: ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ; വാഹനമുടമകള്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.

ബംഗളൂരു: 2019 ഏപ്രില്‍ ഒന്നിന് മുമ്ബ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലെ നമ്ബർ പ്ലേറ്റുകള്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിലേക്ക് മാറ്റാത്ത വാഹനമുടമകള്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.സെപ്റ്റംബർ 16 മുതല്‍ എച്ച്‌.എസ്.ആർ.പി നമ്ബർ പ്ലേറ്റിലേക്ക് മാറാത്ത വാഹനങ്ങള്‍ക്ക് 500 രൂപയും ആവർത്തിച്ചാല്‍ 1000 രൂപയും പിഴയീടാക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്.

വിഷയം കോടതിയുടെ പരിഗണനയിലായതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും സെപ്റ്റംബർ 18ന് കോടതിയില്‍ നിന്നുണ്ടാകുന്ന നിർദേശത്തിനനുസരിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

എച്ച്‌.എസ്.ആർ.പിയിലേക്ക് മാറാനുള്ള സമയപരിധി നീട്ടണമോയെന്ന കാര്യത്തിലും അതിനുശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. 2023 ആഗസ്റ്റിലാണ് എച്ച്‌.എസ്.ആർ.പി ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.ഇതുവരെയായി നാല് തവണയാണ് സമയപരിധി നീട്ടിയത്. 2019 ഏപ്രില്‍ ഒന്നിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളില്‍ എച്ച്‌.എസ്.ആർ.പി നമ്ബർ പ്ലേറ്റുകളാണുള്ളത്. ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ 2019 ഏപ്രില്‍ ഒന്നിനു മുമ്ബ് രജിസ്റ്റർ ചെയ്ത രണ്ടു കോടി വാഹനങ്ങളില്‍ 52 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് എച്ച്‌.എസ്.ആർ.പിയിലേക്ക് മാറിയിട്ടുള്ളത്. പഴയ വാഹനങ്ങളില്‍ എച്ച്‌.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി വാഹന നിർമാതാക്കള്‍ക്ക് മാത്രമായി ചുരുക്കിയ ഗവണ്‍മെന്റ് ഉത്തരവിനെതിരെ എച്ച്‌.എസ്.ആർ.പി നിർമാതാക്കളുടെ അസോസിയേഷൻ നല്‍കിയ ഹരജിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്.

അപ്രൂവല്‍ സർട്ടിഫിക്കറ്റുള്ള നിർമാതാക്കള്‍ക്ക് പഴയ വാഹനങ്ങളില്‍ എച്ച്‌.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നാണ് അസോസിയേഷന്റെ വാദം. എച്ച്‌.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി വാഹന നിർമാതാക്കള്‍ക്കു മാത്രമായി ചുരുക്കിയതിലൂടെ വാഹനനിർമാതാക്കളുമായി നേരത്തേ കരാറിലെത്തിയ കമ്ബനികള്‍ക്ക് മാത്രമായി അനുകൂല സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അസോസിയേഷൻ വാദിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group