ബംഗളുരു:ബംഗളുരു ഉൾപ്പെടെ കർണാടകയിലെ 20 ലധികം ജില്ലകളിൽ നവംബർ 17 വരെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.ഐഎംഡിയുടെ കണക്കനുസരിച്ച്, ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, ദക്ഷിണ കന്നഡയുടെ തീരദേശ ജില്ലകൾ, ഉത്തര കന്നഡ, ഉഡുപ്പി, ധാർവാഡിന്റെ വടക്കൻ പ്രദേശങ്ങൾ, ഗദഗ്, ഹാവേരി, കോപ്പൽ, റായ്ച്ചൂർ, മലനാട് (മലയോര) പ്രദേശങ്ങൾ, ഹാസൻ, ചിക്കമഗളൂർ, ശിവമോഗ, തെക്കൻ ജില്ലകൾ. കുടക്, മൈസൂരു, മാണ്ഡ്യ, കോലാർ, രാംനഗർ, തുംകുരു എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.
കോടമഞ്ഞുള്ള പ്രഭാതത്തോടൊപ്പം ചാറ്റൽ മഴയും ഈ കാലയളവിൽ മുഴുവൻ മേഘാവൃതമായ അന്തരീക്ഷമായിരിക്കും ബെംഗളൂരുവിൽ പ്രതീക്ഷിക്കുന്നത്.പ്രവചിക്കപ്പെട്ട കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസുമാണ്. തമിഴ്‌നാട്ടിൽ പെയ്യുന്ന കനത്ത മഴ അതിന്റെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിനെയും ബാധിക്കും.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനും ജീവഹാനി തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്.
വെയിലത്തും മഴയത്തും ഓടിയാല്‍ കിട്ടുന്നത് കിലോമീറ്ററിന് അഞ്ച് രൂപ മാത്രം; വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വിഗി വിതരണക്കാര്‍ സമരത്തിന്
കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ സ്വിഗിയുടെ വിതരണക്കാര്‍ അനിശ്ചിതകാ സമരത്തിലേക്ക്.മിനിമം വേതന നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യം കമ്ബനി തള്ളിയതോടെയാണ് വിതരണക്കാര്‍ സമരത്തിനൊരുങ്ങുന്നത്. പത്ത് കിലോമീറ്റര്‍ ദൂരം ഭക്ഷണം എത്തിച്ചാല്‍ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ ദൂരം കൂടികണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ലോഗൗട്ട് സമരമാണ് പ്രഖ്യാപിച്ചത്.
ഇന്നലെ സ്വിഗി കേരള സോണ്‍ മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഒക്ടോബറില്‍ തൊഴിലാളികള്‍ സൂചനാസമരം നടത്തിയിരുന്നെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതൊന്നും പാലിക്കാതായതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിന് ഇറങ്ങുന്നത്.കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്ത് സ്വിഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു