ബെംഗളൂരു മെട്രോ ട്രെയിനിൽ അടിയന്തരഘട്ടങ്ങളിൽ സഹായം തേടാൻ മൊബൈൽ നമ്പർ സേവനങ്ങളുമായി ബിഎംആർസി. 080- 25191208, 080-22162258 കൺട്രോൾ റൂം നമ്പറുകളിലും 180042512345 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാമെന്ന് ബിഎംആർസി അറിയിച്ചു. തിരക്ക് വർധിച്ചതോടെ സ്ത്രീകൾക്കെതിരായ അതിക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ട്രെയിനിലെ എല്ലാ കോച്ചുകളിലും പാസഞ്ചർ എമർജൻസി അലാം സംവിധാനവുമുണ്ട്. ഇതിലൂടെ ട്രെയിൻ ഓപ്പറേറ്ററുമായി സംസാരിച്ച് തൊട്ടടുത്ത സ്റ്റേഷനിലെത്തുമ്പോൾ അടിയന്തരസഹായം നേടാമെന്നും ബിഎംആർസി അറിയിച്ചു.
ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ്. നായഗര്‍ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം, ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അര്‍ജുൻ ബാഗ(35)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടന്നത്. അറുത്തെടുത്ത ഭാര്യയുടെ തലയുമായി ബനിഗോച്ച പോലീസ് സ്റ്റേഷനിലാണ് അര്‍ജുൻ എത്തിയത്.
ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയതെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ തലയില്ലാത്ത ശരീരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബനിഗോച്ച പോലീസ് സ്റ്റേഷന്‍റെ ഇൻസ്‌പെക്ടര്‍ ഇൻ-ചാര്‍ജ് ലക്ഷ്മണ്‍ ദണ്ഡസേന പറഞ്ഞു.