ബെംഗളൂരു: നഗരത്തിന്റെ മുഖമാണ് മെട്രോ. ഇപ്പോഴിതാ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) സർവീസ് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ഇതിന്റെ ഭാഗമായി, സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള മഹാത്മാഗാന്ധി (എംജി) റോഡ് മെട്രോ സ്‌റ്റേഷനില്‍ ഒരു ‘വലിയ വാണിജ്യ, എക്‌സ്‌പീരിയൻസ് ഡെസ്‌റ്റിനേഷൻ’ വികസിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷാ രേഖകള്‍ ക്ഷണിച്ചിരിക്കുകയാണ്.6673 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ സ്ഥലം മെട്രോ സ്‌റ്റേഷന്റെ ഗ്രൗണ്ട് നിലയില്‍, നഗരത്തിലെ പ്രധാന സിബിഡി പ്രദേശങ്ങളിലൊന്നിലാണ്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, നോണ്‍-ഫെയർ വരുമാനം വർധിപ്പിക്കുന്നതിനുമായി മെട്രോ സ്‌റ്റേഷനുകളിലുടനീളം കൂടുതല്‍ പദ്ധതികള്‍ വികസിപ്പിക്കാനുള്ള ബിഎംആർസിഎല്ലിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്.
എംജി റോഡ് സ്‌റ്റേഷൻ തിരഞ്ഞെടുത്തതിന് കാരണമുണ്ട്നഗരത്തിന്റെ ഹൃദയഭാഗത്ത് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന എംജി റോഡ് മെട്രോ സ്‌റ്റേഷൻ ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി മാറാൻ തയ്യാറെടുക്കുകയാണ്. പിങ്ക് ലൈൻ ഉടൻ തുറക്കുന്നതോടെ, സ്‌റ്റേഷൻ ഒരു ഇന്റർചേഞ്ചായി പ്രവർത്തിക്കും, ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയറിരുത്തല്‍. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് എംജി റോഡിനെ ആദ്യം തിരഞ്ഞെടുത്തത്.മെട്രോ കോറിഡോറുകളിലുടനീളമുള്ള ഈ സംയോജനം നഗരവ്യാപകമായ ഒരു യാത്രാസമൂഹത്തെ ആകർഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു സുപ്രധാന വാണിജ്യ കേന്ദ്രം മെട്രോയോട് ചേർന്ന് വികസിപ്പിക്കുമ്പോള്‍ അത് രണ്ട് തരത്തിലും ഗുണമാവും. യാത്രക്കാരുടെ എണ്ണത്തിലും വർധന ഉണ്ടാവും വരുമാനത്തിലും ഉയർച്ച ഉണ്ടാവും.നടപടിക്രമങ്ങള്‍ എവിടെ വരെ എത്തി?ടെണ്ടർ രേഖകള്‍ പ്രകാരം, ഉയർന്ന നിലവാരമുള്ള, യാത്രക്കാർക്ക് സഹായകമാകുന്ന, ഒരു ഡെസ്‌റ്റിനേഷൻ ലക്ഷ്യമാക്കിയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് ഊന്നല്‍.
മെട്രോ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും നഗരത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനും ഇത് സഹായിക്കും.തിരക്കേറിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളേക്കാള്‍, ചിട്ടപ്പെടുത്തിയതും അനുഭവ സമ്പത്തിലധിഷ്ഠിതമായതുമായ സ്ഥാപനങ്ങള്‍ക്കാണ് ബിഎംആർസിഎല്‍ മുൻഗണന നല്‍കുന്നത്. ഈ ലക്ഷ്യങ്ങളുമായി യോജിക്കുന്ന യോഗ്യരായ കമ്പനികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇവ വന്ന ശേഷം ആയിരിക്കും തുടർനടപടികള്‍ സ്വീകരിക്കുക.ബെംഗളൂരു മെട്രോയെ സംബന്ധിച്ച് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിനെ വലിയൊരു അളവില്‍ കുറയ്ക്കാൻ സഹായിക്കുന്ന മെട്രോയ്ക്ക് ഒപ്പം വിനോദവും വാണിജ്യവും കൂടി ചേരുമ്പോള്‍ അത് എല്ലാ തരത്തിലും ലോകോത്തര നിലവാരത്തിലേക്ക് അതിനെ ഉയർത്തുമെന്നാണ് കരുതുന്നത്.