ബെംഗളുരു :ഷിറാഡി ചുരത്തിലെ യാത്രാ നിയന്ത്രണത്തെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആഴ്ചയിൽ 3 ദിവസമുള്ള സർവീസ് 26നു ആരംഭിക്കും.
കെഎസ്ആർ ബെംഗളൂരു- മംഗളുരു സ്പെഷൽ ട്രെയിൻ (06547) ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 8.30നു പുറപ്പെട്ട് രാവിലെ 09.05ന് മംഗളൂരുവിലെത്തും.
മംഗളൂരു സെൻട്രൽ കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (06548) ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.35ന് പുറപ്പെട്ട് രാവിലെ 6.15നു ബെംഗരുവിലെത്തും.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവിശ്യപ്പെട്ട് കാർത്തി പി. ചിദംബരം
ന്യൂഡൽഹി : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എടെക് കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് പാർലമെന്റ് അംഗം കാർത്തി പി. ചിദംബരം കത്തയച്ചു. ഗുരുതര സാമ്പത്തിക തിരിമറി ആരോപണങ്ങൾക്കൊപ്പം തെളിവെന്നോണം നിരവധി വാർത്താ റിപ്പോർട്ടുകളും ചിദംബരം കൈമാറിയിട്ടുണ്ട്.
ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും സുമേരു വെഞ്ചേഴ്സ്, വിട്രൂവിയൻ പാർട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവയും ചേർന്നു മാർച്ചിൽ സമാഹരിച്ച 80 കോടി ഡോളറിന്റെ ഇടപാട് ചിദംബരം കത്തിൽ എടുത്തുകാട്ടുന്നു. 571 കോടി മൂല്യമുള്ള സീരീസ് എഫ് പ്രിഫറൻസ് ഓഹരികൾ വിട്രൂവിയൻ പാർട്ണേഴ്സിന് അനുവദിച്ചെന്നതിനു തെളിവായി ഒരു വാർത്താ റിപ്പോർട്ടും ഒപ്പം നൽകിയിട്ടുണ്ട്.