ബെംഗളൂരു: ആറുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അമ്പതുകാരന് 20 വർഷം കഠിനതടവ് വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക പോക്സോകോടതി.ഉത്തർപ്രദേശ് സ്വദേശിയായ രാംലഖൻ യാദവിനെയാണ് കോടതി ശിക്ഷിച്ചത്. 2022 മേയിലാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു നോർത്തിലെ ഒരു വർക് ഷോപ്പിൽ ജോലിചെയ്തുവരുകയായിരുന്നു ഇയാൾ.ഇതിനിടെ കടയുടമയുടെ ആറുവയസ്സുകാരിയായ മകളെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് സമീപത്തെ ആളൊഴിഞ്ഞയിടത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അതിക്രമത്തെക്കുറിച്ച് കുട്ടി അമ്മയെ അറിയിച്ചു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിനൽകി. നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാംലഖൻ യാദവിനെ പോലീസ് അറസ്റ്റുചെയ്തത്. 20 വർഷം തടവിനുപുറമേ പ്രതി 2.5 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അപ്‌ഡേഷനില്‍ ഫോണ്‍ കേടായി; വിദ്യാര്‍ഥിക്ക് ഫോണിന്‍റെ വിലയുംനഷ്ടപരിഹാരവും അനുവദിച്ച് കോടതി
സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനില്‍ കേടായ ഫോണ്‍ കമ്ബനി നന്നാക്കി നല്‍കാത്തതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച വിദ്യാർഥിക്ക് കമ്ബനിയില്‍നിന്ന് ഫോണിന്‍റെ വിലയും നഷ്ടപരിഹാരവും ലഭിച്ചു.പേരൂർക്കട ജേണലിസ്റ്റ് കോളനിയിലെ അശ്വഘോഷ് സൈദ്ധവാണ് (20) സ്വന്തമായി കേസ് കൊടുത്ത് വാദിച്ച് വിജയിച്ചത്.കോവിഡിന്‍റെ അവസാനപാദത്തിലാണ് അശ്വഘോഷ് ഉപയോഗിച്ചിരുന്ന 12,700 രൂപ വിലയുള്ള ഫോണ്‍ കേടായത്. ഫോണ്‍ കമ്ബനിയില്‍നിന്ന് സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ വന്നിരുന്നു. അത് ഇന്‍സ്റ്റാള്‍ ചെയ്തതോടെ സിം സ്ലോട്ടുകള്‍ പ്രവര്‍ത്തിക്കാതായി. സർവിസ് സെന്‍ററില്‍ ചെന്നപ്പോള്‍ ബോര്‍ഡിന്‍റെ തകരാറാണെന്നും വാറൻറി കഴിഞ്ഞതിനാല്‍ സൗജന്യമായി നന്നാക്കാനാകില്ലെന്നുമായിരുന്നു നിലപാട്.
ഓണ്‍ലൈൻ ക്ലാസുള്‍പ്പെടെ ആ ഫോണ്‍ വഴിയാണ് ചെയ്തിരുന്നത്. മാതാപിതാക്കള്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കിയെങ്കിലും അശ്വഘോഷ് പിന്മാറാൻ തയാറായില്ല. തിരുവനന്തപുരത്തെ ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കേണ്ട രീതി പഠിച്ചു. തനിയെ പരാതി തയാറാക്കി ഫയല്‍ ചെയ്തു. കോടതി വിശദമായ സത്യവാങ്മൂലം വാങ്ങി. എതിർകക്ഷികള്‍ കേസിന്‍റെ ഒരവധിയിലും ഹാജരായില്ല. ഒടുവില്‍ ഫോണിന്‍റെ വിലയും 20,000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവും ഏഴുമാസത്തെ പലിശയും സഹിതം 36,843 രൂപ കമ്ബനി ബുധനാഴ്ച കോടതിയില്‍ ഡിഡിയായി നല്‍കുകയും തുക വ്യാഴാഴ്ച കൈമാറുകയുമായിരുന്നു.
മാധ്യമപ്രവർത്തകൻ ടി.സി. രാജേഷിന്‍റെയും സിന്ധുവിന്‍റെയും മകനായ അശ്വഘോഷ്, മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ബി.സി.എ അവസാനവർഷ വിദ്യാർഥിയാണ്.