Home കർണാടക സൗഹൃദത്തിലും ‘ലാഭനഷ്ടം’ നോക്കി ബെംഗളൂരു യുവാവ്; 6 വര്‍ഷമായി എക്സല്‍ ഷീറ്റില്‍ കണക്കെടുപ്പ്!

സൗഹൃദത്തിലും ‘ലാഭനഷ്ടം’ നോക്കി ബെംഗളൂരു യുവാവ്; 6 വര്‍ഷമായി എക്സല്‍ ഷീറ്റില്‍ കണക്കെടുപ്പ്!

by ടാർസ്യുസ്

ബെംഗളൂരു: സൗഹൃദങ്ങളെ വെറും വൈകാരിക ബന്ധങ്ങളായല്ല, മറിച്ച്‌ ഡാറ്റയും കണക്കുകളും ഉപയോഗിച്ച്‌ വിശകലനം ചെയ്യുകയാണ് ഈ ബംഗളൂരു ടെക്കി.കഴിഞ്ഞ ആറ് വർഷമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളെക്കുറിച്ചും അവരുമായുള്ള ഇടപെടലുകളെക്കുറിച്ചും ഇയാള്‍ കൃത്യമായി രേഖപ്പെടുത്തുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ‘റിട്ടേണ്‍ ഓണ്‍ ഇൻവെസ്റ്റ്‌മെന്റ്’ (ROI) നെഗറ്റീവ് ആണെങ്കില്‍ ആ സൗഹൃദം അവസാനിപ്പിക്കുകയാണ് ഇയാളുടെ രീതി.തന്റെ ബന്ധങ്ങളെ നിരീക്ഷിക്കാൻ ഇയാള്‍ നിർമ്മിച്ച പേഴ്സണല്‍ സിസ്റ്റമാ‌ണ് സിയ. ഓരോരുത്തരോടും സംസാരിക്കുമ്ബോള്‍ കിട്ടുന്ന അനുഭവം, പാറ്റേണുകള്‍, ഇടപെടലുകള്‍ എന്നിവ ഇതില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. ഇയാളുടെ കണക്കനുസരിച്ച്‌ ഒരു വ്യക്തിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഏകദേശം 128 മുതല്‍ 192 മണിക്കൂർ വരെ ചെലവഴിക്കേണ്ടി വരും. ഇതില്‍ 45-60 മണിക്കൂർ വിശ്വാസം വളർത്താനും, 80-120 മണിക്കൂർ വൈകാരിക അടുപ്പത്തിനുമായും വേണം. ഒരു സുഹൃത്തുമായി ബന്ധം നിലനിർത്താൻ വർഷത്തില്‍ ഏകദേശം 45-65 മണിക്കൂർ ചെലവാകുന്നുവെന്നും യുവാവ് പറയുന്നു.25 വയസിന് ശേഷം ഉണ്ടാക്കുന്ന പുതിയ സൗഹൃദങ്ങള്‍ രണ്ട് വർഷത്തിനുള്ളില്‍ പരാജയപ്പെടാൻ 72-73 ശതമാനം സാധ്യതയുണ്ടെന്ന് ഇയാള്‍ തന്റെ ഡാറ്റയിലൂടെ അവകാശപ്പെടുന്നു. ഒരാള്‍ക്ക് പരമാവധി 5-8 ആഴത്തിലുള്ള ബന്ധങ്ങളും 10-12 അർത്ഥവത്തായ ബന്ധങ്ങളും മാത്രമേ നിലനിർത്താൻ കഴിയൂ എന്നാണ് ഇയാളുടെ കണ്ടെത്തല്‍.ഈ വേറിട്ട സമീപനത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ജീവിതത്തെയും ബന്ധങ്ങളെയും ഇത്തരത്തില്‍ കൃത്രിമമായി കണക്കുകളില്‍ തളച്ചിടുന്നത് ദൗർഭാഗ്യകരമാണെന്ന് ചിലർ വാദിക്കുമ്ബോള്‍, സമയം വെറുതെ കളയാതിരിക്കാൻ ഇതാണ് നല്ലതെന്ന് മറ്റു ചിലർ പറയുന്നു.അടുത്തിടെ പൂനെ സ്വദേശിയായ മറ്റൊരു യുവാവ് അറേഞ്ച്ഡ് മാര്യേജ് ആലോചനകള്‍ ട്രാക്ക് ചെയ്യാൻ എക്സല്‍ ഷീറ്റ് ഉപയോഗിച്ചത് വാർത്തയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ ‘ഡാറ്റാ സൗഹൃദ’ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group