Home Featured ബെംഗളൂരു : അന്താരാഷ്ട്ര സൈക്ലിങ്ങിൽ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്.

ബെംഗളൂരു : അന്താരാഷ്ട്ര സൈക്ലിങ്ങിൽ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്.

ബെംഗളൂരു : അന്താരാഷ്ട്ര സൈക്ലിങ്ങിൽ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്. ഫ്രാൻസിൽ നടന്ന പാരീസ്-ബ്രസ്റ്റ് പാരീസ് സൈക്ലിങ്ങിൽ 1200 കിലോമീറ്റർ ദൂരം വിജകരമായി പൂർത്തിയാക്കിയാണ് തൃശ്ശൂർ ആലപ്പാട്ട് കൊടപ്പുള്ളി സിവിജ് ശിവരാമൻ എന്ന 42-കാരൻ അഭിമാനതാരമായി മാറിയത്.87 മണിക്കൂർകൊണ്ടാണ് സൈക്കിളിൽ 1200 കിലോമീറ്റർ ദൂരം സിവീജ് താണ്ടിയത്. 90 മണിക്കൂറാണ് പരമാവധി അനുവദിക്കുന്ന സമയം. രണ്ടുമണിക്കൂർ ബാക്കിയുള്ളപ്പോൾ ലക്ഷ്യം പൂർത്തിയാക്കാൻ സിവീജിന് കഴിഞ്ഞു. 6800-ഓളം പേരാണ് സൈക്ലിങ്ങിൽ പങ്കെടുക്കാൻ വിവിധരാജ്യങ്ങളിൽനിന്ന് പാരീസിലെത്തിയത്.ലോകത്തെ ഏറ്റവും പഴക്കമേറിയ സൈക്ലിങ്ങ് ഇവന്റാണ് ഒഡാക്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പാരീസ്-ബ്രസ്റ്റ്-പാരീസ് സൈക്ലിങ്ങ്.

കുന്നുകളും മലകളും നിറഞ്ഞപാതകളിലൂടെ പരീസിൽനിന്ന് ബ്രസ്റ്റിലേക്കും തിരിച്ച് പാരീസിലേക്കും നിശ്ചിതസമയത്തിനുള്ളിൽ സഞ്ചരിക്കുന്നതാണ് സൈക്ലിങ്ങിന്റെ പ്രത്യേകത.പ്രതികൂലമായ കാലാവസ്ഥയും കുണ്ടും കുഴിയും കയറ്റവും നിറഞ്ഞ വഴിയുമെല്ലാം അതിജീവിച്ചുവേണം ലക്ഷ്യം പൂർത്തിയാക്കാൻ. നാലിലൊന്നാളുകളാണ്നാലുവർഷത്തിലൊരിക്കൽ നടക്കുന്ന സൈക്ലിങ്ങിൽ പങ്കെടുക്കുന്ന ലക്ഷ്യസ്ഥാനത്തെത്തുന്നത്.സൈക്ലിങ്ങിൽ പങ്കെടുക്കുകയെന്നത് ഏറെക്കാലത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്ന് സിവീജ് പറയുന്നു.

ഇന്ത്യയിൽ സംഘടിപ്പിച്ച വിവിധ സൈക്ലിങ്ങ് ഇവന്റുകളിൽ പങ്കെടുത്ത് ലക്ഷ്യസ്ഥാനത്തെത്തിയാൽ മാത്രമേ പാരിസ് സൈക്ലിങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളൂ. ഓഡാക്സ് ക്ലബ്ബുമായി സഹകരിക്കുന്ന ഇന്ത്യയിലെ ക്ലബ്ബുകളാണ് ഈ യോഗ്യതാനിർണയ സൈക്ലിങ്ങുകൾ സംഘടിപ്പിച്ചത്.യാത്രയാണ് സിവീജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 200അഞ്ചുവർഷംമുമ്പ് മൈസൂരുവിൽനിന്ന് കൂർഗിലേക്ക് സൈക്കിളിൽ നടത്തിയ കിലോമീറ്ററോളംനീണ്ട ആ യാത്ര പൂർത്തിയാകുമ്പോൾ ശാരീരികമായി ഏറെ അവശനായിരുന്നു.

ഇതോടെയാണ് ആരോഗ്യത്തെക്കുറിച്ചും സൈക്ലിങ്ങിനെക്കുറിച്ചും ഗൗരവമായി സിവീജ് ചിന്തിച്ചുതുടങ്ങിയത്. പിന്നീട് പരിശീലനത്തിന് സമയം കണ്ടെത്തുകയും പ്രധാനപ്പെട്ട സൈക്ലിങ് മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും ചെയ്തു.ചാമുണ്ഡി മലയിലേക്കും കുടകിലേക്കും ഹലേബീഡുവിലേക്കും ഹിരിയൂരിലേക്കും മറ്റും നടത്തിയ സൈക്ലിങ്ങിൽ പങ്കെടുത്തത് ആത്മവിശ്വാസം വർധിപ്പിച്ചു. തുടർന്നാണ് പാരീസ് സൈക്ലിങ്ങിൽ പങ്കെടുക്കണമെന്ന തീരുമാനമെടുത്ത്. ഭാര്യ ഷാനിയും പ്രോത്സാഹനവുമായി ഒപ്പംചേർന്നു. കൂടുതൽ അന്താരാഷ്ട്രമത്സരങ്ങളിലും ഇവന്റുകളിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സിവീജ് ഇപ്പോൾ. മൈസൂരുവിലെ ആർ.ബി.ഐ. കറൻസി പ്രസിലെ ജീവനക്കാരനാണ് സിവീജ്. അർജുൻ, ആർച്ച എന്നിവർ മക്കളാണ്.

റെയ്നോള്‍ഡ്‍സ് പേന നിര്‍ത്തലാക്കിയോ? പ്രതികരണവുമായി കമ്ബനി

90 കിഡ്സിന്‍റെ നൊസ്റ്റാള്‍ജിയയുടെ കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് റെയ്നോള്‍ഡ്‍സ് പേന. നീല ക്യാപും വെള്ള ബോഡിയുമായി റെയ്നോള്‍ഡ്‍സ് നമ്മുടെ ഓര്‍മകളില്‍ കോറിവരക്കുന്നുണ്ട്.ആ പേന എവിടെ കണ്ടാലും ഒന്നെടുത്ത് നോക്കാത്തവര്‍ ചുരുക്കമായിരിക്കും.അതിനിടയിലാണ് റെയ്നോള്‍ഡ്സ് കമ്ബനി അവരുടെ ഐക്കണിക് ബ്ലൂ ക്യാപ് പേന നിര്‍ത്തലാക്കുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നത്.ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്ബനി.പേന നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് വിശദീകരണം.”Reynolds 045 Fine Carbure ഇനി വിപണിയില്‍ ലഭ്യമാകില്ല, ഒരു യുഗത്തിന്‍റെ അവസാനം..” എന്നായിരുന്നു 90skid എന്ന ഉപയോക്താവിന്‍റെ ട്വീറ്റ്.

നിരവധി പേരാണ് ട്വീറ്റിന് താഴെ പേനയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചത്. 15 വര്‍ഷമായി റെയ്നോള്‍ഡ്‍സ് പേന ഉപയോഗിക്കുന്നുണ്ടെന്നും ഒരു പക്ഷേ ഇതു താന്‍ ഉപയോഗിക്കുന്ന അവസാന പേന ആയിരിക്കുമെന്നും ഒരാള്‍ കുറിച്ചു. ഇന്ത്യയുടെ ദേശീയ പേനയാണെന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈനില്‍ നിന്നും 70 റെയ്നോള്‍ഡ് പേന ഓര്‍ഡര്‍ ചെയ്ത സ്ക്രീന്‍ഷോട്ടാണ് ഒരു ഉപയോക്താവ് പങ്കുവച്ചത്.എന്നാല്‍ പേനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ റെയ്നോള്‍ഡ്‍സ് കമ്ബനി തള്ളിക്കളഞ്ഞു. ”തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

അതെല്ലാം അടിസ്ഥാനരഹിതമാണ്. യഥാര്‍ത്ഥവും കൃത്യവുമായ അപ്‌ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ചാനലുകളും റഫര്‍ ചെയ്യാൻ ഞങ്ങളുടെ പങ്കാളികളോടും ഉപഭോക്താക്കളോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ മുൻ‌ഗണന” കമ്ബനി കുറിച്ചു.റെയ്നോള്‍ഡ്സ് 045 ഫൈൻ കാര്‍ബ്യൂര്‍ പേന ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. ഒരു പേനക്ക് 10 രൂപയാണ് വില. “ഒരിക്കലും സ്റ്റൈല്‍ മാറാത്ത ക്ലാസിക്. സുഗമമായ എഴുത്ത് ഉറപ്പാക്കുന്ന പേന, അതേസമയം മൃദുവായ പിടി കൂടുതല്‍ നേരം പിടിക്കാൻ സുഖകരമാക്കുന്നു”. എന്നാണ് പേനയെക്കുറിച്ച്‌ കമ്ബനിയുടെ വെബ്സൈറ്റില്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group