Home Featured രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം

ബെംഗളൂരു: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുക ളിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 14.82 ദശലക്ഷം ഡിജിറ്റൽ ഇടപാടുകളിലായി 3620 കോടി രൂപയുടെ കൈമാറ്റമാണു നടന്നത്.10.30 ദശലക്ഷം ഇടപാടുകളിലായി 3050 കോടി രുപയുടെ കൈമാറ്റം നടന്ന ഹൈദരാബാദാണ് രണ്ടാംസ്ഥാനത്ത്. ചെന്നൈ, മുംബൈ നഗരങ്ങളാണ് തൊട്ടു പിന്നിൽ.

പലചരക്ക് കടകൾ, ഹോട്ടലുകൾ,ടെക്സ്റ്റയിലുകൾ, ഫാർമസി, ജ്വല്ലറി എന്നിവിടങ്ങളിലാണ് കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത്. ഉത്സവ സീസണുകളിൽ ഡിജിറ്റൽ ഇടപാടുകൾ 10 – 20 ശതമാനം വരെ വർധിക്കുമെന്നും ഇന്ത്യ വേൾഡ് ലൈൻ നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു.

മംഗലാപുരത്ത് വീണ്ടും സദാചാര പൊലീസിങ് ; ജ്വല്ലറി ജീവനക്കാരായ യുവാവിനും പെണ്‍കുട്ടിക്കും ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

മംഗളൂരു : നഗരത്തിലെ ജ്വല്ലറിയില്‍ ജോലി ചെയ്തുവരുന്ന വ്യത്യസ്‌ത മതക്കാരായ പെണ്‍കുട്ടിക്കും യുവാവിനും ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഇരുവരെയും ജ്വല്ലറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കളും യുവാവിനെ കയ്യേറ്റം ചെയ്‌തതായി പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group