ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പില്‍ കള്ളപ്പണ ഇടപാട് സംശയിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കര്‍ണാടക പി.സി.സി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതനുസരിച്ച് ശിവകുമാര്‍ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തുകയായിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലൂടെ കടന്നു പോകുന്നതിനിടയില്‍ ഹാജരാകാന്‍ ഏതാനും ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഏജന്‍സി തള്ളി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ശിവകുമാര്‍ പദയാത്രയില്‍ പങ്കെടുത്തിരുന്നു.
നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ യങ് ഇന്ത്യന്‍ കമ്ബനിക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ സുരേഷും ഒരു തുക നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഈ ഇടപാടിന്‍റെ വിശദാംശങ്ങളാണ് ഇ.ഡി തേടിയത്. വഴിവിട്ട് സ്വത്ത് സമ്ബാദിച്ചുവെന്ന കേസില്‍ കഴിഞ്ഞ മാസം 19ന് ഡല്‍ഹിയില്‍ വിളിച്ചു വരുത്തി ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
നാഷനല്‍ ഹെറാള്‍ഡ്, യങ് ഇന്ത്യന്‍ എന്നിവയുമായി ബന്ധപ്പെട്ട ആസ്തി, പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍കുമാര്‍ ബന്‍സാല്‍, തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ജെ. ഗീതാ റെഡി തുടങ്ങിയവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തു.
വളര്‍ത്തു മൃഗങ്ങളുമായി ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരവുമായി ആകാശ എയര്‍
ന്യൂഡല്‍ഹി: നവംബര്‍ 1 മുതല്‍ യാത്രക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കാന്‍ ആകാശ എയര്‍.അതേസമയം, വളര്‍ത്തുമൃഗങ്ങളെ ക്യാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആകാശ എയര്‍ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമില്‍ കവിയരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ഭാരം 7 കിലോഗ്രാമില്‍ കൂടുതലാണെങ്കില്‍ കാര്‍ഗോ വിഭാഗത്തില്‍ യാത്ര ചെയ്യേണ്ടിവരുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
വളര്‍ത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ആകാശ എയര്‍ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് എക്സ്പീരിയന്‍സ് ഓഫീസര്‍ ബെല്‍സണ്‍ കുട്ടീന്യോ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യന്‍ കാരിയറായി ആകാശ എയര്‍ മാറി. നേരത്തെ, വളര്‍ത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാന്‍ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്ബനി എയര്‍ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയര്‍ ഇന്ത്യ വളര്‍ത്തുമൃഗങ്ങളെ അനുവദിച്ചത്.