ബെംഗളുരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും ഐ.ഡി സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്.ഒക്ടോബർ ഏഴിന് ഇ.ഡി ഓഫീസിൽ എത്താണ് നിർദ്ദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യാങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗമായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ.ഡി അന്വേഷിക്കുന്നത്.
യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി ശ്രമമാണ് പിന്നിലെന്നും ശിവകുമാർ പ്രതികരിച്ചിരുന്നു.
ജോഡോ യാത്ര കർണാടകയിൽ എത്തുന്നതിൻറെ തലേന്ന് ശിവകുമാറിൻറെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. രാമനഗര ജില്ലയിലെ ദൊഡ്ഡലഹള്ളി, കനകപുര, സന്തേകോടിഹള്ളി, ശിവകുമാറിന്റെ വസതികളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു.2020 ഒക്ടോബറിലാണ് സി.ബി.ഐ കേസെടുക്കുന്നത്.
അതേസമയം, സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐ.ടി.ടി വകുപ്പ് എന്നിവർക്ക് മുമ്പാകെ നൽകിയതായി ശിവകുമാറിന്റെ പ്രതികരണം. പാർട്ടി പരിപാടികൾ, തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയ തിരക്കിലാണെന്നും സമയം അനുവദിക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനസികമായി പീഡിപ്പിക്കുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറയുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനായി നേതാക്കൾ ആരോപിക്കുന്നു.
ചൂതാട്ട പരസ്യങ്ങൾ നൽകരുത്’ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഓണ്‍ലൈന്‍ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയത്. ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കർശന നിലപാടുമായി എത്തിയത്.
ജൂൺ 13ന് പുറത്തിറക്കിയ മാർഗ നിർദ്ദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവയ്പ്പും നിയമ വിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് മാറിനില്‍ക്കണം. അല്ലാത്ത പക്ഷം നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.