Home Featured ബാംഗ്ലൂർ:പ്രവാചകൻ പഠിപ്പിച്ചത് മാനവികതയുടെ മഹത്തായ ദർശനങ്ങൾ:സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ

ബാംഗ്ലൂർ:പ്രവാചകൻ പഠിപ്പിച്ചത് മാനവികതയുടെ മഹത്തായ ദർശനങ്ങൾ:സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ

ബാംഗ്ലൂർ : മാനവികതയെന്ന സങ്കൽപ്പം പോലും ഉൾകൊള്ളാൻ കഴിയാത്ത കാലത്ത് മനുഷ്യനെ തൊട്ടറിഞ്ഞ , ഉൾപുളകത്തിലൂടെ ലോകത്ത് മാനവിക ദർശനം സാധ്യമാക്കിയ അതുല്യതയുടെ പാഠമാണ് പ്രവാചക ദർശനമെന്നും ഹൃദയ ബദ്ധത്തിലൂടെ വേണം മനുഷ്യരെ തിരിച്ചറിയേണ്ടതെന്നും സയ്യിദ് ഫൈസൽ തങ്ങൾ ഹുദവി അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ ജില്ല ജം ഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മൗലിദ് സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികത മരിച്ച് കൊണ്ടിരിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഫാഷിസം സ്ഥാനം പിടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രവാച ദർശനങ്ങൾ പാഠ്യപദ്ധതിയാക്കണം. അധാർമികതയെ തുരത്തേണ്ടത് മറ്റൊരു അധാർമികത വളർത്തിയല്ല. സ്നേഹത്തിലൂടെ ധർമ്മ ബോധനങ്ങൾ നൽകിയാണെന്നും വർഗ്ഗീയതയും വിഭാഗീയതയും വിപാടനം ചെയ്യാൻ നന്മയുടെ മനസുകൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജമീത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട്മുസ്തഫ ഹുദവി അദ്ധ്യക്ഷത വഹിച്ചുമുഹമ്മദ് മൗലവി, മനാഫ് നജാഹി ,ശരീഫ് മുസ്ലിയാർ, ഹാരിസ് മൗലവി ,അബു ഹാജി എന്നിവർ മൗലൂദിന് നേതൃത്വം നൽകിജനറൽ സെക്രട്ടറി അയ്യൂബ്ഹസനി സ്വാഗതവും ബിഷർ ഹസനി നന്ദിയും പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group