ബംഗളൂരു: സഹോദരിയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ അയല്‍വാസിയെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ചിക്കബള്ളാപ്പൂരിനടുത്തുള്ള ഒരു വസ്ത്രനിര്‍മ്മാണശാലയില്‍ ജോലി ചെയ്തിരുന്ന നന്ദനെയാണ് ദര്‍ശനെന്ന വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്. കൃത്യത്തില്‍ സഹോദരിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ടുപേരെയും ചിക്കബെല്ലാപ്പൂര്‍ റൂറല്‍ പോലീസ് പിടികൂടി.
ദര്‍ശന്റെ സഹോദരി ആശ്രയയെ നന്ദന്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു. അയല്‍വാസിയായ ഇയാള്‍ പെണ്‍കുട്ടിയുടെ ചില ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തു വിടുമെന്നും പറഞ്ഞായിരുന്നു പിന്നാലെ കൂടി ശല്യം തുടങ്ങിയത്. പതിനേഴുകാരിയായ സഹോദരിയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് ദര്‍ശന്‍ നന്ദന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. നന്ദന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചും ശല്യം ചെയ്യല്‍ തുടങ്ങിയതോടെയാണ് ഇയാളെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.
നന്ദന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ചെന്നാണ് ദര്‍ശന് വിളിച്ചിറക്കിയത്. പുറത്തിറങ്ങിയപ്പോള്‍ ദര്‍ശനും ആശ്രയയും ബൈക്കില്‍ ഇയാളുമായി ഒരു കുന്നിന്‍ പ്രദേശത്തെത്തി. ഇവിടെ വച്ച് ഇവര്‍ മദ്യപിച്ചു. ഇതിന് ശേഷമാണ് ദര്‍ശന്‍ 19കാരന്റെ മുതുകിലും കഴുത്തിലുമായി 70 തവണ കുത്തിയത്. നന്ദന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നാഷനല്‍ ഹെറാള്‍ഡ് കേസ് : ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ്
ബെംഗളൂരു: നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഒക്ടോബര്‍ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് അയച്ചിരിക്കുന്നത്.
സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ വച്ച് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറിലേറെ നേരമാണ് ചോദ്യം ചെയ്തത്. നിലവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമന്‍സ്. യാത്രയില്‍ ശിവകുമാറും പങ്കാളിയാണ്.
നാഷണല്‍ ഹെറാള്‍ഡ് കേസിലും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് തന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഡി.കെ ശിവകുമാര്‍ കഴിഞ്ഞ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിര്‍ണായക സമയത്താണ് ഇ.ഡി നോട്ടീസ് നല്‍കിയതെന്നും ഇതില്‍ കേന്ദ്രസര്‍ക്കാറിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനിടെ, ഡി.കെ ശിവകുമാറിന്റെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സെപ്തംബര്‍ 28ന് രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്തംബര്‍ മൂന്നിന് ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ വര്‍ഷം മേയില്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടക മുഖ്യമന്ത്രിക്കെതിരായ ‘പേസിഎം’ കാമ്ബയിനിന്റെ ഭാഗമായുള്ള ടീ ഷര്‍ട്ട് ധരിച്ചതിന് ചാമരാജനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ അദ്ദേഹം രംഗത്തുവന്നു. താനും പേസിഎം ടീ ഷര്‍ട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് കര്‍ണാടക പൊലീസിനോട് ഡി.കെ ശിവകുമാര്‍ പറഞ്ഞത്.