Home Featured കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു

കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു

ബംഗളൂരു: കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു. വിമാനത്താവളങ്ങളിലെ ടെര്‍മിനലിന് സമാനമായാണ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.

രണ്ടു സ്‌റ്റേഷനുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. കന്‍റോണ്‍മെന്‍റ് റെയിവേ സ്‌റ്റേഷന്‍റെ നവീകരണം 2024 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം കെ.എസ്.ആര്‍ ബംഗളൂരു, ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികളും തുടങ്ങും.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്‌റ്റേഷനുകളിലൊരുക്കുക. വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളുടെ മാതൃകയിലായിരിക്കുമിത്. ഇരിപ്പിടങ്ങള്‍, സി.സി. കാമറകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, എസ്‌കലേറ്ററുകള്‍, വാഹനങ്ങള്‍ നിര്‍ത്താനുള്ള വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.യശ്വന്തപുര, കന്റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ ഭാവിയില്‍ പൂര്‍ത്തിയാകുന്ന മെട്രോ പാതകളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പരമ്ബരാഗത ശൈലിയിലായിരിക്കും ഉണ്ടാവുക. ഈ ആവശ്യമുന്നയിച്ച്‌ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും അധികൃതരെ സമീപിച്ചിരുന്നു. ഭാവിയില്‍ നവീകരിക്കാനുദ്ദേശിക്കുന്ന ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളിലും അതത് മേഖലകളുടെ പാരമ്ബര്യത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും നിര്‍മിക്കുക.

വിമാനത്താവളത്തിന്‍റെ മാതൃകയില്‍ നവീകരണം പൂര്‍ത്തിയായ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേന്ദ്രീകൃത എ.സി, ഏഴ് പ്ലാറ്റ്‌ഫോമുകള്‍, എസ്‌കലേറ്ററുകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലിന്‍റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ടെര്‍മിനലില്‍ 50,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും.രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയില്‍വേ കോച്ച്‌ ടെര്‍മിനല്‍ എന്ന ഖ്യാതിയുമുണ്ട് ഇതിന്.

ആദ്യ വാരാന്ത്യം ആ​ഗോള ബോക്സ് ഓഫീസില്‍ പൊടിപാറിച്ച് ‘പിഎസ് 1’; മൂന്ന് ദിനങ്ങളില്‍ നേടിയത്

ഇന്ത്യന്‍ സിനിമയില്‍ നിന്ന് സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആവുകയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 80 കോടി നേടിയ ചിത്രം ആദ്യ വാരാന്ത്യവും സ്വന്തം പേരിലാക്കി. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തെത്തിയിരുന്നു. രണ്ടാം ദിനം ചിത്രം 70 കോടിയിലേറെ നേടിയെന്നായിരുന്നു അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഞായര്‍ വരെയുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 200 കോടിയിലേറെയാണ് നേടിയത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആ​ഗോള ഓപണിം​ഗ് ആണ് ഇത്. കമല്‍ ഹാസന്‍റെ വിക്രത്തെയും അജിത്ത് കുമാറിന്‍റെ വലിമൈയെയുമാണ് ചിത്രം പിന്തള്ളിയത്. വിക്രത്തിന്‍റെ ഓപണിം​ഗ് വീക്കെന്‍ഡ് കളക്ഷന്‍ 125.57 കോടിയും വലിമൈയുടേത് 123.52 കോടിയും ആയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വിറ്ററില്‍ കുറിച്ചു. അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം വന്‍ കുതിപ്പാണ് കാഴ്ച വെക്കുന്നത്. 

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group