Home Featured കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലായി. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് ഒപ്പുവെച്ചു.തുടര്‍ന്ന് നിയമം പ്രാബല്യത്തിലായെന്ന് ബി.ജെ.പി സര്‍ക്കാര്‍ വിജ്ഞാപനവുമിറക്കി. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്‌ട് എന്ന പേരിലാണ് ബില്‍ കഴിഞ്ഞമാസം നിയമസഭ പാസാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ബില്‍ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഉപരിസഭയായ നിയമ നിര്‍മാണ കൗണ്‍സിലിന്‍റെ അംഗീകാരം നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൗണ്‍സിലിനെ മറികടന്ന് നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ബില്‍ ഓര്‍ഡിനന്‍സായിറക്കി.

ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബി.ജെ.പിക്ക് ഭൂരിപക്ഷമായ ശേഷം കഴിഞ്ഞ മാസമാണ് ബില്‍ കൗണ്‍സിലില്‍ പാസാക്കിയത്. ശേഷം ഭേദഗതികളോടെ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ഇറങ്ങിപ്പോക്കടക്കം പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇത്. ഓര്‍ഡിനന്‍സ് ഇറക്കിയ 2022 മേയ് 17 മുതല്‍ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്നതായിരുന്നു ഭേദഗതി. ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്‍റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളംവെക്കുന്നതാണ് പുതിയ നിയമമെന്നാണ് വ്യാപക ആരോപണം ഉയരുന്നുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കപ്പെടും. മതം മാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യപ്പെടും. മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ രണ്ടു മാസം മുമ്ബ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ ലഭിക്കുന്നതാണ്.

പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഭര്‍ത്താവിന്റെ വരുമാനം അറിയണം; വിവരാവകാശ നിയമപ്രകാരം ഭാര്യയുടെ നിയമപോരാട്ടം, ഒടുവില്‍

മ്ബളം എത്ര കിട്ടുന്നുണ്ട്?, എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പലരും മടിക്കാറുണ്ട്. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമാണ് സാധാരണയായി ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കാറ്. എന്നാല്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ വരുമ്ബോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്.

വിവാഹമോചനത്തിന് ഫയല്‍ ചെയ്യുമ്ബോള്‍ സാമ്ബത്തിക കാര്യങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇരുപക്ഷത്തിന്റെയും ആസ്തിയും വരുമാനവും അടക്കം എല്ലാ സാമ്ബത്തിക കാര്യങ്ങളും വിവാഹ മോചന കേസുകളില്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇരുവരുടെയും വരുമാനത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെന്നും വരാം.

ഭര്‍ത്താവ് വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭാര്യയ്ക്ക് മറ്റു വഴികള്‍ നോക്കാവുന്നതാണ്. അത്തരമൊരു കേസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം ഭാര്യ അപേക്ഷ നല്‍കിയതാണ് പുതിയ സംഭവം.

ഭാര്യയുടെ അപേക്ഷ പരിഗണിച്ച്‌ ഭര്‍ത്താവിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. നികുതി വിധേയമായ വരുമാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ 15ദിവസത്തിനകം നല്‍കാനാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

സഞ്ജു ഗുപ്തയാണ് ഭര്‍ത്താവിന്റെ വരുമാനം അറിയാന്‍ വിവരാവകാശ നിയമത്തെ ആശ്രയിച്ചത്. തുടക്കത്തില്‍ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ സമ്മതം ആവശ്യമാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ സഞ്ജു ഗുപ്ത ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കി.

ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയും സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറിന്റെ അതേ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് സഞ്ജു ഗുപ്ത സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നും സമാനമായ കേസുകളില്‍ മുന്‍പ് ഉണ്ടായിട്ടുള്ള വിധികളുടെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ വിധി.

You may also like

error: Content is protected !!
Join Our WhatsApp Group