Home Featured ബെംഗളൂരു:കാറിന്റെ വില 11 ലക്ഷം രൂപ, റിപ്പയര്‍ ചെയ്യാന്‍ വേണ്ടത് 22 ലക്ഷം രൂപ!! പിന്നീട് സംഭവിച്ചത്

ബെംഗളൂരു:കാറിന്റെ വില 11 ലക്ഷം രൂപ, റിപ്പയര്‍ ചെയ്യാന്‍ വേണ്ടത് 22 ലക്ഷം രൂപ!! പിന്നീട് സംഭവിച്ചത്

ബെംഗളൂരു: നമ്മളില്‍ പലരും കാര്‍ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങള്‍ വല്ല കേടുപാടും സംഭവിച്ചാല്‍ പെട്ടെന്ന് തന്നെ അത് നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍ പേരും, അത് ഇനി എത്ര രൂപയാണെങ്കിലും നമ്മള്‍ ചെലവാക്കും. എന്നാല്‍ നമ്മള്‍ വാഹനം വാങ്ങുന്നതിനായി ചെലവാക്കിയ തുകയേക്കാള്‍ കൂടുതല്‍ തുക റിപ്പയറിന് വരാറുണ്ടോ?

ഇല്ല എന്നാണ് പൊതുവെയുള്ള ഉത്തരം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലെ ഒരു കാറുടമയ്ക്ക് സംഭവിച്ച കാര്യം നിങ്ങളെ ഞെട്ടിപ്പിക്കും. ഫോക്സ്വാഗണിന്റെ പോളോ കാറിന്റെ ഉടമയ്ക്ക് കാര്‍ റിപ്പയറിന് ചെലവാകുന്ന തുകയുടെ എസ്റ്റിമേറ്റ് ഇട്ടത് 22 ലക്ഷം രൂപയാണ്. 11 ലക്ഷം രൂപ വിലയുള്ള കാറിനാണ് റിപ്പയറിന് ഇരട്ടി തുക എസ്റ്റിമേറ്റ് ഇട്ടിരിക്കുന്നത്.

1.കാര്‍ ഉടമയായ അനിരുദ്ധ് ഗണേഷ് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച്‌ ലിങ്ക്ഡ്‌ഇനില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. തന്റെ പോളോ ഹാച്ച്‌ബാക്ക് കാര്‍ നന്നാക്കാന്‍ ഒരു സര്‍വീസ് സെന്റര്‍ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കൈമാറിയത് എന്ന് അനിരുദ്ധ് പറയുന്നു. ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അനിരുദ്ധിന്റെ പോളോ ടി എസ് ഐ കേടായിരുന്നു.


2.വാഹനം വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായയും മുങ്ങിയ നിലയിലായിരുന്നു. പിന്നീട് വെള്ളമിറങ്ങിയപ്പോള്‍ വൈറ്റ്ഫീല്‍ഡിലെ ഫോക്സ്വാഗണ്‍ സര്‍വീസ് സെന്ററിലേക്ക് അയക്കുകയായിരുന്നു. രാത്രിയില്‍ കാര്‍ ട്രക്കിലേക്ക് കയറ്റാന്‍ ആരും സഹായത്തിനില്ലായിരുന്നു എന്നും അനിരുദ്ധ് ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പറയുന്നു.

3.20 ദിവസത്തോളം കാര്‍ സര്‍വീസ് സെന്ററിലായിരുന്നു. പിന്നീട് അനിരുദ്ധിന് ഫോക്സ്വാഗണ്‍ സര്‍വീസ് സെന്ററില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. കാര്‍ നന്നാക്കാന്‍ 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക എന്നായിരുന്നു ഫോണില്‍ വിളിച്ചവര്‍ പറഞ്ഞത്. ഇതോടെ അനിരുദ്ധ തന്റെ ഇന്‍ഷുറന്‍സ് കമ്ബനിയായ അക്കോയുമായി ബന്ധപ്പെടുകയായിരുന്നു.


4.എന്നാല്‍ കാര്‍ മൊത്തം നഷ്ടമായി എഴുതിത്തള്ളും എന്നും സര്‍വീസ് സെന്ററില്‍ നിന്ന് വാഹനം വാങ്ങും എന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ മറുപടി. ഇതുപ്രകാരം കാറിന്റെ ഡോക്യുമെന്റുകള്‍ ശേഖരിക്കാന്‍ അനിരുദ്ധ് ഷോറൂമിലെത്തി. എന്നാല്‍ അനിരുദ്ധിന് 44,840 രൂപയുടെ ബില്ലാണ് സര്‍വീല് സെന്റര്‍ നല്‍കിയത്.

5.ഇതോടെ അനിരുദ്ധ് ഫോക്സ്വാഗണ്‍ കമ്ബനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ പരിഹാരം കാണാം എന്ന് ഫോക്‌സ്വാഗണ്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോക്സ്വാഗണ്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് അനിരുദ്ധിന് ഇത് സംബന്ധിച്ച്‌ മറുപടി ലഭിക്കുന്നത്.

6.അനിരുദ്ധിനെ വിളിച്ച്‌ എസ്റ്റിമേറ്റുകള്‍ക്ക് ഇത്രയും പണം ഈടാക്കുന്നില്ല എന്ന് കമ്ബനി അറിയിക്കുകയായിരുന്നു. ഉപഭോക്താവിന്റെ മൊത്തം നഷ്ടം കണക്കാക്കാന്‍ പരമാവധി 5,000 രൂപയാണ് പരിധി. ഇന്‍ഷുറന്‍സ് കമ്ബനിക്ക് എസ്റ്റിമേറ്റ് രേഖ നല്‍കേണ്ടത് കാര്‍ സര്‍വീസ് സെന്ററുകളാണ്. ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ക്ക് ഈ രേഖകളാണ് ആവശ്യമായി വേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group