ബെംഗളൂരു: പാമ്ബിനെ പിടിച്ചതിനെ ശേഷം ആളുകള്‍ക്കിടയില്‍ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന പലരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകാന്‍ വേണ്ടി മാത്രം എന്ത് വേണമെങ്കിലും കാണിച്ച് കൂട്ടാന്‍ ഇത്തരക്കാര്‍ തയ്യാറാകാറുമുണ്ട്.
അശാസ്ത്രീയമായ രീതിയിലുള്ള പാമ്ബ് പിടിത്തവും അതിന് ശേഷമുള്ള ‘ഷോ’ ഇറക്കലിലും അപകടത്തിലായവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഇത്തരത്തില്‍ പാമ്ബിനെ പിടിച്ച് ‘ഷോ’ നടത്തിയ യുവാവിന് കിട്ടിയ ‘പണി’യാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂര്‍ഖാന്‍ പാമ്ബിനെ പിടിക്കുന്നതാണ് വീഡിയോ
ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം നടന്നത്. പാമ്ബ് പിടുത്തക്കാരനായ കര്‍ണാടക ഭദ്രാവതി സ്വദേശിയായ അലക്സ് മൂര്‍ഖാന്‍ പാമ്ബിനെ പിടിക്കുന്നതാണ് വീഡിയോ.
പ്രദേശത്ത് കണ്ട പാമ്ബിനെ പിടിച്ച അലക്സാണ്ടര്‍ പാമ്ബിനെ കൈയ്യില്‍ പിടിച്ച് തലയ്ക്ക് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാമ്ബ് ഇയാളുടെ ഭാഗത്തേക്ക് തിരിയുകയും ചുണ്ടില്‍ കൊത്തുന്നതും കാണാം.
മൂര്‍ഖന്‍ വഴുതി നിലത്ത് പോകുകയും ചെയ്തു.ഞെട്ടിപ്പോയ അലക്സാണ്ടറിന്റെ കൈയ്യില്‍ നിന്നും മൂര്‍ ഖന്‍ വഴുതി നിലത്ത് പോകുകയും ചെയ്തു. കടിയേറ്റ ഇയാള്‍ ഉടന്‍ തന്നെ എഴുന്നേറ്റ് പുറകേട്ട് മാറി നിന്നു. തുടര്‍ന്ന് പാമ്ബിനെ പിടികൂടാനായി ആളുകള്‍ പരക്കം പായുന്നതും പ്രചരിക്കുന്ന 30 സെക്കന്റ് വീഡിയോയില്‍ ഉണ്ട്. കടിയേറ്റ അലക്സാണ്ടറിന്റെ അപകടന നില തരണം ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
അതേസമയം വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. യുവാവ് ഇപ്പോഴും ജീവനോടെയുണ്ടോയെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്ത്. ‘എന്തായിരിക്കും പാമ്ബിനെ ചുംബിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്? പണി ഇരന്നു വാങ്ങിയത് തന്നെയാണ്’ എന്നും ഇയാള്‍ കമന്റില്‍ പറയുന്നു.കണ്‍സെന്റില്ലാതെ ചെയ്താല്‍ ഇതായിരിക്കും വിധി, മൂര്‍ഖന് ബോയ് ഫ്രണ്ട് ഉണ്ടാകും എന്നുള്ള തമാശരൂപേണയുള്ള കമന്റുകളും ഉണ്ട്.
വൈറല്‍ ആകാന്‍ വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ തയ്യാറാവുകയാണെന്ന വിമര്‍
ശനമായിരുന്നു മറ്റൊരാള്‍ ഉയര്‍ത്തിയത്.പാമ്ബിനെ പിടികൂടിയശേഷം ആളുകളുടെ മുന്നില്‍ വെച്ച് പ്രകടനങ്ങള്‍ കാണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.
അപകടകാരികളായ വിഷപാമ്ബ്
ഏറ്റവും അപകടകാരികളായ വിഷപാമ്ബുകളില്‍ ഒന്നാണ് മൂര്‍ഖന്‍. മൂര്‍ഖന്റെ കടിയേറ്റാല്‍ തലച്ചോറിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. എത്രമാത്രം വിഷം ശരീരത്തില്‍ വ്യാപിക്കുന്നുവോ അതിന്റെ തോത് അനുസരിച്ചായിരിക്കും അപകടതോത്.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും കാറുമായി അതിക്രമിച്ച് കയറി; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതി നല്‍കി ബിജെപി
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി കര്‍ണാടക ബിജെപി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂര്‍ വനത്തിലേക്കും, ടൈഗര്‍ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമേ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജോര്‍ജ്, എംബി പാട്ടീല്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി കാറില്‍ ഇവിടേക്ക് എത്തിയത്. എന്നാല്‍ ഇവിടെവച്ച് രാഹുല്‍ ഗാന്ധിയെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. നേതാക്കളോടും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ യാത്രയ്‌ക്ക് ശേഷം രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ എത്തിയത്. സംസ്ഥാനത്ത് രാഹുലിനോ ഭാരത് ജോഡോ യാത്രയ്‌ക്കോ വലിയ പ്രാധാന്യമൊന്നും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.